ഉത്തരേന്ത്യയിലേക്കുള്ള ട്രെയിന്‍ യാത്ര എന്നും മലയാളികള്‍ക്ക് തലവേദനയും കടുത്ത ദുരിതങ്ങള്‍ നിറഞ്ഞതാണ്. കൃത്യമായി ട്രെയിന്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് നേരിടേണ്ടി വരുന്നത് എപ്പോഴും റെയില്‍വേയുടെ ഭാഗത്തുണ്ടാകുന്നത് ധിക്കാരപരമായ നടപടികളാണ്. കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രയെക്കുറിച്ച് പരാതികള്‍ മാത്രമാണ് കൂടുതല്‍ ഉണ്ടാകുന്നത്. കര്‍ണാടകവും, ആന്ധ്രയും, തെലുങ്കാനയും വിട്ടു കഴിഞ്ഞാല്‍ ബുക്ക് ചെയ്ത സീറ്റിനു വേണ്ടി എ.സി. കമ്പാര്‍ട്ട്‌മെന്റില്‍ വരെ അടി ഉണ്ടാക്കേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക് ഉണ്ടാകുന്നത്. നിസ്സഹായരായി കൈമലര്‍ത്തുന്ന ടി.ടി.മാരുടെ മുഖമാണ് ട്രെയിനുകളില്‍ ദൃശ്യമാകുന്നത്. യാതൊരു മര്യാദയുമില്ലാത്ത യാത്രക്കാര്‍ കളങ്കപ്പെടുത്തുന്നത് റെയില്‍വേയുടെ പേരുകൂടിയാണ്. എ.സി. കമ്പാര്‍ട്ട്‌മെന്റില്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്ക് പോലും ആ സീറ്റ് കിട്ടുന്നില്ലെങ്കില്‍ സ്ലീപ്പര്‍ ക്ലാസിന്റെ കാര്യം ചിന്തിക്കാനെ കഴിയില്ല.
ഇങ്ങനെ, ആയിരക്കണക്കിന് രൂപ നല്‍കി എ.സി. കമ്പാര്‍ട്ട്‌മെന്റല്‍ സീറ്റ് ബുക്ക് ചെയ്തു യാത്ര ചെയ്യാന്‍ വന്ന ഒരു മലയാളിയുടെ ദുരവസ്ഥ അടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് നമ്മള്‍ കാണാന്‍ പോകുന്നത്. പ്രശസ്ത ട്രാവല്‍ വ്‌ലോഗര്‍ സുജിത്ത് ഭക്തന് നേരിട്ട് ദുരനുഭവമടങ്ങിയ പോസ്റ്റാണ് ചുവടെ ചേര്‍ക്കുന്നത്. ഹൈദരാബാദില്‍ നിന്നും നാഗ്പൂരിലേക്ക് കര്‍ണാടക സമ്പര്‍ക്രാന്തി എക്‌സ്പ്രസ്സില്‍ വെച്ചുള്ള യാത്രയില്‍ എന്ത് സംഭവിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം;
സുജിത് ഭക്തന്‍ നടത്തുന്ന ഉത്തരേന്ത്യയിലുക്കുള്ള യാത്രയിലാണ് തനിക്ക് നേരിട്ട് ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്. ട്രെയിനുകളിലെ ശുചിമുറി ഉള്‍പ്പടെയുള്ളവയുടെ മോശം അവസ്ഥയും വിവിധ പോസ്റ്റുകളില്‍ കുറിച്ചിട്ടുണ്ട്. നല്ല ഭക്ഷണവും മികച്ച സൗകര്യങ്ങള്‍ ലഭിച്ച ട്രെയിനുകളെയും പ്രകീര്‍ത്തിക്കാന്‍ സുജിത് മറന്നിട്ടില്ല.
ഇതെല്ലാം ഉള്‍ക്കൊള്ളിച്ച YOUTUBE VIDEO LINK;
മേയ് 12 ന് ചെയ്ത മറ്റൊരു പോസ്റ്റ്;
ഹൈദരാബാദില്‍ നിന്നും നാഗ്പൂരിലേക്ക് കര്‍ണാടക സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസ്സിലാണ് ഞാന്‍ യാത്ര ചെയ്തത്. പക്ഷേ ട്രെയിന്‍ ലേറ്റായിട്ടാണ് വന്നത്. തേര്‍ഡ് എസിയിലായിരുന്നു ഞാന്‍ സീറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ അതിനകത്തേക്ക് കയറിയ ഞാന്‍ ഞെട്ടിപ്പോയി! ഒരുകൂട്ടമാളുകള്‍ എന്റെ സീറ്റും ബെര്‍ത്തുമൊക്കെ കൈയടക്കി വെച്ചിരിക്കുകയായിരുന്നു. അവരുടെ ഇടയ്ക്ക് ഞാന്‍ ശല്യമായി കയറിചെന്നപോലെയായിരുന്നു അവരുടെ പെരുമാറ്റം. കുറച്ചു തര്‍ക്കിച്ചെങ്കിലും പിന്നീട് രക്ഷയില്ലെന്ന് മനസ്സിലായതോടെ ഞാന്‍ അവിടെ നിന്നും മാറി ടിടിഇയെ കണ്ട് കാര്യം പറഞ്ഞു. എന്തോ ഭാഗ്യത്തിന് ഫസ്റ്റ് എസി കൂപ്പെയില്‍ ഒരു സീറ്റ് ഒഴിവുണ്ടായിരുന്നതിനാല്‍ അദ്ദേഹം എന്നെ അതിലേക്ക് മാറ്റി. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ നല്ല സുഖകരമായ യാത്ര ലഭിച്ചു. എന്നാലും ഒന്നോര്‍ക്കണേ, ഞാന്‍ പൈസ കൊടുത്ത് ബുക്ക് ചെയ്ത സീറ്റിലിരിക്കാന്‍ എനിക്ക് സാധിച്ചില്ല. അതും യാത്രക്കാരുടെ തിണ്ണമിടുക്ക് കാരണം. എന്താണ് നമ്മുടെ ആളുകള്‍ ഇങ്ങനെ.
നിരവധി തവണ നമ്മള്‍ കേരളം വിട്ട് യാത്ര ചെയ്തവരാകാം, നല്ല അനുഭവവും മോശം അനുഭവം ഉണ്ടായവര്‍ നിരവധിയാണ്. മൂന്നും നാലും ദിവസമൊക്കെ ട്രെയിനില്‍ ഇരുന്ന് യാത്ര ചെയ്യുവര്‍ക്ക് യാത്രാനുഭവം മോശമായാല്‍ തീര്‍ച്ചയായും അവര്‍ പ്രതികരിക്കും. സ്ലീപ്പര്‍ കോച്ചാണെങ്കിലും പലരും സഹിച്ചും കഷ്ടപ്പെട്ടും യാത്ര ചെയ്ത് ലക്ഷ്യ സ്ഥാനത്ത് എത്താറുണ്ട്.
പ്രതികരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് എപ്പോഴും ഉണ്ടാകുന്നത്. കേരളത്തില്‍ നിന്നും തിരക്കുന്ന ചില പ്രതിവാര ട്രെയിനുകളില്‍ ഒരിക്കലും യാത്ര ചെയ്യരുതേയെന്നു പറയുന്നത് വെറുതേയല്ല, അനുഭവം അത് മോശമായിരിക്കും. ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവര്‍ കാര്യമായി വലയുമ്പോള്‍ ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുന്ന റെയില്‍വെ അധികൃതരുടെ പ്രവൃത്തികളാണ് യാത്രക്കാരെ വേദനിപ്പിക്കുന്നത്.