ട്രെൻഡിങ് ആയികൊണ്ടിരുന്ന ചോക്ലേറ്റിൽ മുക്കിയ സ്ട്രോബെറിയാണ് വിഭവം. ചോക്ലേറ്റ് നട്സൊക്കെ ചേർന്ന സ്പെഷ്യൽ സ്വീറ്റ്. എങ്ങനെയാണ് ഈ ചോക്ലേറ്റ് റെസിപ്പി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഡാർക്ക് ചോക്ലേറ്റ്
- സ്ട്രോബെറി
- വെെറ്റ് ചോക്ലേറ്റ്
തയ്യറാക്കുന്ന വിധം
ആദ്യം ഡാർക്ക് ചോക്ലേറ്റ് നല്ല പോലെ ഉരുക്കി എടുക്കുക. ശേഷം കുറച്ച് സ്ട്രോബെറി ഡാർക്ക് ചോക്ലേറ്റിൽ മുക്കുക. ശേഷം മുക്കിയ സ്ട്രോബെറി ഒരു ബട്ടർ പേപ്പറിൽ മാറ്റി വയ്ക്കുക. സ്ട്രോബെറിയുടെ കുറച്ച് ഭാഗം കാണുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ശേഷം വെെറ്റ് ചോക്ലേറ്റ് ഉരുക്കുക. അതിലേക്ക് സ്ട്രോബെറി മുക്കി വയ്ക്കുക. ശേഷം മുക്കിയ സ്ട്രോബെറി ഒരു ബട്ടർ പേപ്പറിൽ മാറ്റി വയ്ക്കുക. സ്ട്രോബെറികൾ തണുക്കാനായി ഫ്രിഡ്ജിൽ മാറ്റിവയ്ക്കാം. സ്ട്രോബെറിയ്ക്ക് ചുറ്റു നട്സ് കൂടി അലങ്കരിച്ച് കഴിക്കുന്നത് കൂടുതൽ രുചികരമാകും. ശേഷം കഴിക്കാം.