മലപ്പുറം: എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെടുന്ന പതിനാലാമത്തെ ആളാണ് തെജിൻ സാൻ.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ മഞ്ഞപ്പിത്തം ബാധിച്ച് മരണം സഭവിക്കുന്നുണ്ട്. തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം വേങ്ങൂരിലും ഒരു മരണം സംഭവിച്ചിരുന്നു. ജനുവരി മുതൽ ഇതുവരെ മലപ്പുറം ജില്ലയിൽ 4000 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
സംസ്ഥാനത്ത് ഈ വര്ഷം ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1,977 പേർക്കെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. രോഗബാധിതർ വൻതോതിൽ ഉയർന്നിട്ടും അസാധാരണമായ സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.