ഷാപ്പിലെ രുചിയില്‍ വീട്ടിലൊരുക്കാം കിടിലന്‍ തലക്കറി. എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
മീന്‍ തല (അയക്കൂറ, നെയ്മീന്‍, വറ്റ ഏതായാലും)- 1 എണ്ണം
വെളുത്തുള്ളി- 12 എണ്ണം
ഇഞ്ചി- ഒന്ന്
ചെറിയ ഉള്ളി- 250 ഗ്രാം
പച്ച മുളക്- 10 എണ്ണം
തക്കാളി- ഒന്ന്
മഞ്ഞപ്പൊടി- അര ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി- 3 ടേബിള്‍ സ്പൂണ്‍
ഗരം മസാല- രണ്ട് ടേബിള്‍ സ്പൂണ്‍
മുളക് പൊടി- 5 ടേബിള്‍ സ്പൂണ്‍
കുടംപുളി
ഉലുവ
കടുക്
കറിവേപ്പില
തയ്യാറാക്കുന്ന രീതി
മണ്‍ ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഉലുവ, കടുക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേക്ക് ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, എന്നിവ ചതച്ചിട്ട് വീണ്ടും മൂപ്പിക്കുക. അതിലേക്ക് കുരുമുളക് പൊടി, മഞ്ഞള്‍ പൊടി, മുളക് പൊടി, ഗരം മസാല, എന്നിവയിട്ട് നന്നായി വഴറ്റുക. മസാല മൂത്തതിനുശേഷം തക്കാളി കഷ്ണങ്ങളാക്കി ഇതിലേക്ക് ഇടുക. എല്ലാം നന്നായി വഴറ്റിക്കഴിയുമ്പോള്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ഒപ്പം കുടംപുളിയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. ശേഷം തീ കുറച്ചതിനു ശേഷം തലക്കഷ്ണങ്ങള്‍ ചേര്‍ക്കുക. ഒരു തണ്ട് കറിവേപ്പിലയും മൂന്ന് പച്ചമുളകും ചേര്‍ത്ത് പാത്രം അടച്ച് വെച്ച് വേവിക്കുക.