കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജംനബി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് ഗായത്രി സുരേഷ്. സിനിമയിൽ എത്തിയതിനു ശേഷം ഒരുപാട് ട്രോൾ ചെയ്യപ്പെട്ട നടിയും ആണ് ഗായത്രി. അഭിമുഖങ്ങളിലും മറ്റും പ്രസ്താവനകളാണ് നടിയെ ട്രോൾ ഇനി ഇരയാക്കിയത്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക, കലാവിപ്ലവം പ്രണയം, തുടങ്ങി ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തെലുങ്ക് ചിത്രങ്ങളിലും നടി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നടിയുടെ ഏറ്റവും പുതിയ ചിത്രമായ അഭിരാമി റിലീസിന് ഒരുങ്ങുകയാണ്.
സോഷ്യൽ മീഡിയയിൽ നിന്ന് ഇടക്കാലത്ത് നടി വിട്ടുനിന്നിരുന്നു. അതിൻറെ കാരണം വെളിപ്പെടുത്തുകയാണ് നടിയെപ്പോൾ. സമൂഹമാധ്യമങ്ങളിൽ നിന്നുണ്ടായ സൈബർ ആക്രമണങ്ങൾ നടിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടി സോഷ്യൽ മീഡിയയിൽ നിന്നും മാറിനിന്നത്. വീണ്ടും സിനിമയിൽ സജീവമാകാൻ ആഗ്രഹമുണ്ടെന്നും നടി തുറന്നുപറഞ്ഞു.സിനിമയില്‍ വേണ്ടത്ര സ്പേസ് കിട്ടിയിട്ടില്ല എന്ന തോന്നലില്ലെന്നും ഗായത്രി പറയുന്നു.
‘സിനിമയില്‍ സജീവമായി, ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യണം എന്നതാണ് ആഗ്രഹം. ഡയറക്ടറുടെ ആഗ്രഹത്തിന് കീഴടങ്ങി, അദ്ദേഹം പറയുന്നത് പോലെ അഭിനയിച്ച് അങ്ങനെ ഓരോ കാരക്ടറും വ്യത്യസ്തമായി ചെയ്യണം എന്നാണ് ആഗ്രഹം’.
‘കുറേയൊക്കെ എന്റെ തന്നെ പ്രശ്നം കൊണ്ട് തന്നെയാണ്. നമ്മള് നമ്മളെ തന്നെ മാനേജ് ചെയ്ത് മെയിന്റയിന്‍ ചെയ്ത് പോകണം. ആ സമയത്ത് വേറെ ഒന്നിലേക്കും തിരിയാന്‍ പാടില്ല. അത് കരിയറില്‍ പ്രതിഫലിക്കും. അല്ലാതെ നമ്മള് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ ഭാഗത്ത് നിന്നുള്ള പരിശ്രമവും ജനുവിന് ആയിരിക്കണമല്ലോ,’ ഗായത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ആണെങ്കിലും ഓപണ്‍ ആയി സംസാരിക്കുന്നതുകൊണ്ട് സംവിധായകര്‍ ഗായത്രി വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യത്തിനും നടി മറുപടി പറഞ്ഞു. ഞാന്‍ ഇത്രയൊക്കെ ഉഴപ്പിയിട്ടും എനിക്ക് കിട്ടുന്നുണ്ടല്ലോ എന്ന നന്ദിയുണ്ട്. അവസരങ്ങള്‍ ഒക്കെ ചിലപ്പോള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് ഗായത്രി പറഞ്ഞത്.
എനിക്ക് സ്വയം ഇപ്പോള്‍ നല്ല മാറ്റം തോന്നുന്നുണ്ട്. വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഇപ്പോള്‍ കുറച്ചുകൂടി എന്റെ മേലെ എനിക്ക് വിശ്വാസം ഉണ്ട്. കുറച്ചുകൂടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ട്. അന്നൊക്കെ എനിക്ക് ഇത് പറ്റില്ല എന്ന തോന്നല്‍ ഉണ്ടായിരുന്നു. നമുക്ക് നമ്മളില്‍ തന്നെ വിശ്വാസമില്ലായിരുന്നു. ഇന്ന് പക്ഷെ അങ്ങനെയല്ല, സ്വയം ഒരു വിശ്വാസമുണ്ടെന്നും ഗായത്രി പറഞ്ഞു.