വാൾസ്ട്രീറ്റ് ജേർണലിൻ്റെ 2023-ലെ യുഎസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒമാരുടെ പട്ടികയിൽ പാലോ ആൾട്ടോ നെറ്റ്‌വർക്കിൻ്റെ സിഇഒയും ഇന്ത്യൻ വംശജയുമായ നികേഷ് അറോറ രണ്ടാം സ്ഥാനത്തെത്തി.
1968 ഫെബ്രുവരി 9ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് നികേഷ് അറോറ ജനിച്ചത്. അച്ഛൻ ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചു. 1989-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (BHU) വാരണാസിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടുന്നതിന് മുമ്പ് അദ്ദേഹം എയർഫോഴ്‌സ് സ്‌കൂളിൽ (സുബ്രോട്ടോ പാർക്ക്) വിദ്യാഭ്യാസം പൂർത്തിയാക്കി. വിപ്രോയിലെ ഹ്രസ്വകാല പ്രവർത്തനത്തിന് ശേഷം ബോസ്റ്റണിലെ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ നേടുന്നതിനായി യുഎസിലേക്ക് പോയി.2004ൽ നികേഷ് അറോറ ഗൂഗിളിൽ ചേർന്നു. ഏകദേശം 10 വർഷത്തോളം ഗൂഗിളിൽ ജോലി ചെയ്തു.
അറോറ പിന്നീട് 2014-ൽ ജപ്പാനിലെ സോഫ്റ്റ്ബാങ്ക് കോർപ്പറേഷനിൽ ജോലി ചെയ്തു. ഗ്രൂപ്പിൻ്റെ വൈസ് ചെയർമാനും സോഫ്റ്റ്ബാങ്ക് ഇൻ്റർനെറ്റ് ആൻഡ് മീഡിയ ഇങ്കിൻ്റെ സിഇഒയുമായി. 2018-ൽ പാലോ ആൾട്ടോ നെറ്റ്‌വർക്കുകളിൽ ചേർന്ന അറോറ ഇപ്പോൾ അവരുടെ സിഇഒയും ചെയർമാനുമാണ്.
2015-ൽ ET കോർപ്പറേറ്റ് എക്‌സലൻസ് അവാർഡിൽ നികേഷ് അറോറയെ ഗ്ലോബൽ ഇന്ത്യൻ അവാർഡ് നൽകി ആദരിച്ചു.