ദോഹ: ഗതാഗത നിയമലംഘനങ്ങളുള്ള വാഹനങ്ങൾക്കും വ്യക്തികൾക്കും പിഴ അടച്ചു തീർക്കാതെ രാജ്യം വിടാൻ കഴിയില്ലെന്ന് ഖത്തർ ട്രാഫിക് വിഭാഗം. രാജ്യത്തിന് പുറത്ത് പോകാന്‍ വാഹന എക്സിറ്റ്പെർമിറ്റിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും വിവരിച്ചു കൊണ്ട് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് 22 മുതൽ, നിയമങ്ങളും നടപടികളുംപ്രാബല്യത്തിൽ വരുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ്ട്രാഫിക് അറിയിച്ചു.
മോട്ടോര്‍ വാഹനങ്ങൾ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിന്ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് പെർമിറ്റ്ലഭിച്ചിരിക്കണം. ഇത് നിർദ്ദിഷ്ട ഫോമും താഴെപ്പറയുന്നവ്യവസ്ഥകളും അനുസരിച്ചായിരിക്കണം. വാഹനത്തിന് അടച്ചു തീര്‍പ്പാക്കാത്ത ട്രാഫിക് പിഴകള്ഉണ്ടാകരുത്. മോട്ടോര്‍ വാഹനത്തിന്റെ അന്തിമ ലക്ഷ്യസ്ഥാനം(എത്തുന്ന സ്ഥലം) വ്യക്തമാക്കിയിരിക്കണം. പെർമിറ്റിനായി അപേക്ഷിക്കുന്നയാൾ വാഹനത്തിന്റെഉടമയായിരിക്കണം, അല്ലെങ്കിൽ വാഹനം രാജ്യത്തിന്പുറത്ത് പോകുന്നതിന് ഉടമയുടെ സമ്മത രേഖഹാജരാക്കണം.