ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കിന് ബോംബ് ഭീഷണി. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്ത് ബ്ലോക്കിലെ ഒരു ഉദ്യോഗസ്ഥന് മെയില്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് അയ്യാള്‍ വിളിച്ചറിയിച്ചു. അഗ്നിരക്ഷാ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചതായി ഡിഎഫ്എസിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഡോഗ് സ്‌ക്വാഡ്, ബോംബ് നിര്‍വീര്യമാക്കല്‍, ഡിറ്റക്ഷന്‍ ടീമുകള്‍, പോലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവര്‍ തിരച്ചില്‍ നടത്തുന്നു. എന്നാല്‍, ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡല്‍ഹി-എന്‍സിആര്‍, ഗുജറാത്ത്, ജയ്പൂര്‍, ഉത്തര്‍പ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിലെ നിരവധി സ്‌കൂളുകള്‍ക്ക് ഇമെയിലുകള്‍ വഴി ബോംബ് ഭീഷണികള്‍ വന്നിരുന്നു, ഇത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നെങ്കിലും, എല്ലാ ഭീഷണി ഇമെയിലുകളും വ്യാജമാണെന്ന് തെളിഞ്ഞു. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം 200 ഓളം ഡല്‍ഹി സ്‌കൂളുകള്‍ക്ക് ലഭിച്ച ബോംബ് വ്യാജ ഇമെയിലുകളുടെ ഉദ്ദേശ്യം പരിഭ്രാന്തി സൃഷ്ടിക്കുകയും പൊതു ക്രമസമാധാനം തകര്‍ക്കുകയും ചെയ്യാനുമാണ്.
#WATCH | A bomb threat mail was received from the Police Control Room at the North Block, New Delhi area. Two fire tenders have been sent to the spot. Further details awaited: Delhi Fire Service pic.twitter.com/LG4GpZ0cgS
— ANI (@ANI) May 22, 2024
മേയ് 12ന് ഉച്ചയ്ക്ക് ഒരു അജ്ഞാത അക്കൗണ്ടില്‍ നിന്ന് ഇ-മെയില്‍ വഴിയാണ് ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ ബോംബ് ഭീഷണി ഉണ്ടെന്നുള്ള വിവരം ലഭിച്ചത്. എയര്‍പോര്‍ട്ടിന്റെ പരിസരത്ത് സ്ഫോടക വസ്തു ഉണ്ടെന്നാണ് ഭീഷണിയില്‍ പറഞ്ഞത്. സമാനമായ ഇമെയില്‍ സന്ദേശം ബുരാരി സര്‍ക്കാര്‍ ആശുപത്രി ഉള്‍പ്പെടെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലും മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലും ലഭിച്ചരുന്നുവെന്ന് നോര്‍ത്ത് ഡിസിപി മനോജ് മീണ പറഞ്ഞു.
ഭീഷണി ഇമെയിലുകള്‍ സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് അതിവേഗം നടപടിയെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദാബ്രിയിലെ ദാദാ ദേവ് ഹോസ്പിറ്റല്‍, ഹരി നഗറിലെ ദീന്‍ ദയാല്‍ ഉപാധ്യായ (ഡിഡിയു) ഹോസ്പിറ്റല്‍, ദില്‍ഷാദ് ഗാര്‍ഡനിലെ ഗുരു തേജ് ബഹാദൂര്‍ (ജിടിബി) ഹോസ്പിറ്റല്‍, മാല്‍ക്ക ഗഞ്ചിലെ ഹിന്ദു റാവു ഹോസ്പിറ്റല്‍, അരുണ ആസഫ് അലി സര്‍ക്കാര്‍ രാജ്പൂര്‍ റോഡിലെ ആശുപത്രി എന്നിവിടങ്ങളിലുമായിരുന്നു ബോംബ് ഭീഷണി ഉണ്ടായത്.
ഡല്‍ഹി പൊലീസും ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് ടീമുകളും എയര്‍പോര്‍ട്ടില്‍ തെരച്ചില്‍ നടത്തുമ്പോളാണ്, ദേശീയ തലസ്ഥാനത്തെ മറ്റ് അഞ്ച് സര്‍ക്കാര്‍ ആശുപത്രികളിലും ഇമെയിലുകള്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ മറ്റിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഇന്ന് നോര്‍ത്ത് ബ്ലോക്കിന് ഉണ്ടായ ബോംബ് ഭീഷണി വീണ്ടും ഡല്‍ഹി പോലീസിനെ വട്ടം കറക്കുകയാണ്.