Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മിസ്റ്റര്‍ മന്ത്രീ!!ഗണേശ് കുമാറേ ഇതുകണ്ടോ ? : ബിജുപ്രഭാകര്‍ ചാടിയത് എവിടേക്കാണെന്ന് ? (സ്‌പെഷ്യല്‍)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 22, 2024, 07:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എല്ലാം ശരിയാക്കാനായിരുന്നു ബിജു പ്രഭാകര്‍ KSRTC എംഡിയായതെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ അകത്തളങ്ങളില്‍ കേട്ടിരുന്ന സംസാരം. പിന്നാലെ ബസ് ഓടിക്കാനറിയാത്ത ആദ്യ ഗതാഗതമന്ത്രി ആന്റണി രാജു മാറിയതിനു പിന്നാലെ ബിജു പ്രഭാകറിന്റെ കഷ്ടകാലം ആരംഭിച്ചു. KSRTC ഒട്ടു ശരിയാക്കിയതുമില്ല, ചുറ്റിനും ശത്രുക്കളുമായി. ബസോടിക്കാനറിയാവുന്ന, നാട്ടില്‍ നിരവധി സ്വകാര്യ ബസ്സുകളുള്ള മന്ത്രിയായ നടന്‍ വന്നതോടെ ബിജു പ്രഭാകറിന് നട്ടം തിരിയാന്‍ കഴിയാതെ വന്നു. പിന്നെ ലീവെടുത്തു. പിന്നാലെ വകുപ്പുമാറി. ഇപ്പോഴിതാ KSEBയിലെത്തി.

ഫലത്തില്‍ KSRTഇയും, KSEBയും ഒരു നുകത്തിലെ രണ്ടു കാളകളാണ്. വലിയെടാ വലി എന്നല്ലാതെ യാതൊരു ഗുണവുമില്ല. കടംകേറിയ KSRTCയും ഓസിനെ കിട്ടുന്ന വെള്ളം കൊണ്ട് നിര്‍മ്മിക്കുന്ന വൈദ്യുതിക്ക് കൊള്ളയടിയും നടത്തുന്ന KSEBയും കണക്കാ. KSEB ഒരു കൊള്ളയടി സ്ഥാപനമാണെന്ന് പറഞ്ഞത്, ഐ.പി.എസ്സുകാരിയാണ്. അതുകൊണ്ട് പാവങ്ങളായ മാധ്യമ പ്രവര്‍ത്തകരുടെ നെഞ്ചത്തേക്കു കയറാന്‍ വരരുത്. എന്തു തന്നെയായാലും ബിജു പ്രഭാകര്‍ KSRTCയില്‍ നല്ല പേരെടുത്ത വ്യക്തിയല്ല. ഉള്ളപേരു കളഞ്ഞ വ്യക്തിയാണ്. അതേ KSEBക്കാരോട് പറയാനുള്ളൂ.

സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പിനി സ്ഥാപിക്കാനും, അതുവഴി KSRTCയെ ഇല്ലാതാക്കാനും ശ്രമിച്ച എം.ഡിയെന്ന ഖ്യാതിയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ബിജു എം.ഡിയായി വന്നശേഷം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതില്‍ മുമ്പിലാണ്. ശമ്പളം എന്നത് സ്വപ്‌നമാകുമോയെന്നു പോലും തൊഴിലാളികള്‍ ഭയപ്പെട്ട കാലം. എം.ഡിയുടെ വീട്ടിലേക്ക് പ്രകടനം നടത്തിയ കാലം. 400 കോടിയുടെ അഴിമതി കണ്ടെത്തിയെന്ന് പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയ ഒരു ബിജു പ്രഭാകറിനെ കണ്ടിട്ടുണ്ട്. എന്നാല്‍, പിന്നീടൊരു ഘട്ടത്തില്‍പ്പോലും ഈ അഴിമതിയെ കുറിച്ച് മിണ്ടാത്ത ബിജു പ്രഭാകറിനെയും കണ്ടു.

ഇങ്ങനെയെല്ലാം വിഭവങ്ങള്‍ ഒരുക്കിവെച്ചാണ് ബിജു പ്രഭാകര്‍ KSRTCയുടെ എംഡി. കളം വിട്ടത്. പ്രധാനമായും, ഗണേശന്‍ മന്ത്രിയുമായുള്ള സ്വരച്ചേര്‍ച്ച നഷ്ടമായതാണ്. മന്ത്രിക്ക് എം.ഡിയും എംഡിക്ക് മന്ത്രിയും താങ്ങും തണലുമായി നില്‍ക്കാതെ തൊഴിലാളികളെ എങ്ങനെ മേയ്ക്കാനാകും. ശമ്പളം കൊടുക്കാതിരിക്കണം. കടമാണെന്നും, വരുമാനമില്ലെന്നും ഔദ്യോഗികമായി വിളിച്ചു പറയണം. തൊഴിലാളികള്‍ ജോലിക്കു വരാത്തവരാണെന്നു പറയണം. മദ്യപാനികളും, റാഷ് ഡ്രൈവര്‍മാരുമാണെന്നു പറയണം. ഇങ്ങനെ മാറിമാറി തൊഴിലാളികളുടെ നെഞ്ചില്‍ പൊങ്കാല ഇട്ടാലേ തൊഴിലാളി വര്‍ഗ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന് ശമ്പളം കൊടുക്കാതിരിക്കാനുള്ള വഴി തെളിയൂ.

ReadAlso:

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ഇതിനെല്ലാം അടിസ്ഥാനമായി വേണ്ടത് ഐക്യമാണ്. അതും മന്ത്രിയും എം.ഡിയും തമ്മിലുള്ള ഐക്യം. ആന്റണി രാജു മന്ത്രിക്ക് ബിജുവായിരുന്നു സ്യൂട്ടായത്. എന്നാല്‍, ഗണേശന്‍ മന്ത്രിക്ക് സ്യൂട്ടല്ല. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയാണ് ബിജു പ്രഭാകര്‍ അവധിയെടുത്തതും, പിന്നീട് KSRTC ബസ് ഉപേക്ഷിച്ചതും. മന്ത്രിയും എം.ഡിയും തമ്മില്‍ മന്ത്രി ഓഫീസില്‍ പൊരിഞ്ഞ വാക്ക്പ്പയറ്റ് നടന്നിരുന്നെന്നും സെക്രട്ടേറിയറ്റിലെ രഹസ്യ ചാരന്‍മാര്‍ പറയുന്നുണ്ട്. വിശ്വസിക്കാവുന്ന സോഴ്‌സുകളാണത്. കാരണം, ഹജൂര്‍ കച്ചേരിയിലെ തൂണുകള്‍ക്കു വരെ കാതുണ്ടെന്നാ പഴമക്കാര്‍ പറയുന്നത്.

എല്‍.ഡി.എഫ് വരും എല്ലാം ശരിയാലും എന്നു പറഞ്ഞ സര്‍ക്കാരിനെപ്പോലെയായിരുന്നു ബിജു പ്രഭാകറും. KSRTCയെ ശരിയാക്കാന്‍ പോയ ബിജുവിനെ ശരിപ്പെടുത്തി വിട്ടതാണ് കണ്ടത്. തിരുവനന്തപുരത്തിന്റെ ഒപ്പറേഷന്‍ അനന്തയുടെ മാസ്റ്റര്‍ ബ്രെയിന്‍ ആയിരുന്ന ബിജു, സര്‍വ്വീസില്‍ മോശമെന്ന പദം പറയാന്‍ കഴിയാത്ത ബിജു, പക്ഷെ, ആനവണ്ടി കോര്‍പ്പറേഷനു മുമ്പില്‍ കൊമ്പുകുത്തി. ഈ കൊമ്പനാണ് KSEBയിലേക്ക് ചാടി വന്നിരിക്കുന്നത്. എന്താകുമെന്ന് കണ്ടു തന്നെ അറിയാം. കെ. കൃഷ്ണന്‍കുട്ടി മന്ത്രിക്ക് തലവേദനയാകുമോ, അതോ തലയാകുമോ എന്നറിയാന്‍ വരും ദിവസങ്ങള്‍ അവസരമൊരുക്കും. അതേ സമയം, KSRTC ജീവനക്കാര്‍ KSEB ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

Tags: actor ganesh kumarksrtc former md biju prabhakarkseb new chairman appointedബിജു പ്രഭാകര്‍kseb bill issueminister kb ganesh kumarKSRTC SALARY ISSUE

Latest News

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies