തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. വ്യവസായ സെക്രട്ടറിയായിരുന്ന ബിജു പ്രഭാകറിനെ കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. റെയിൽവേ, മെട്രോ, ഏവിയേഷൻ എന്നിവയടങ്ങുന്ന ഗതാഗത സെക്രട്ടറിയുടെ നിലവിലെ ചുമതലയും ഗുരുവായൂർ ദേവസ്വം, കൂടൽ മാണിക്യം ദേവസ്വം എന്നിവയുടെ കമീഷണർ ചുമതലയും തുടരും.
കെ.എസ്.ഇ.ബി. ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി തിരിച്ചെത്തി. ആയുഷ് സെക്രട്ടറിയുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്. ഖോബ്രഗഡയെ കെഎസ്ഇബി ചെയർമാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിന്നു.
മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാകും. ഒപ്പം റവന്യൂവിലെ വഖഫ് കാര്യ ചുമതലയും ഹനീഷിനുണ്ട്. കെ. വാസുകിയ്ക്ക് നോര്‍ക്ക സെക്രട്ടറി സ്ഥാനം കൂടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ലേബര്‍ ആന്‍ഡ് സ്‌കില്‍ ഡവലപ്‌മെന്റ് സെക്രട്ടറിയാണ്.