കൊൽക്കത്ത: പശ്തിമ ബംഗാളിൽ 2011 ന് ശേഷം നൽകിയ ഒ.ബി.സി സർട്ടിക്കറ്റുകൾ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തു കൊണ്ടുള്ള പൊതുതാത്പര്യ ഹർജികളിലാണ് കോടതിയുടെ വിധി.
അതേസമയം നിലവിൽ സർവീസിലുള്ളവരെയോ സംവരണത്തിന്റെ ആനുകൂല്യം നേടിയവരോ തിരഞ്ഞെടുപ്പുകളിൽ ജയിച്ചവർക്കോ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തിയും രാജശേഖർ മന്തയും വ്യക്തമാക്കി. 201ന്-ന് മുമ്പ് 66 ഒ.ബി.സി വിഭാഗങ്ങളെ തരംതിരിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഇടപെട്ടിട്ടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
2011ലാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ അധികാരത്തിലെത്തിയത്. ഒബിസി സർട്ടിഫിക്കറ്റുകൾ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്തതെന്ന് ആരോപിച്ച് നിരവധി ഹർജികൾ ഹൈക്കോടതിയിൽ എത്തിയിരുന്നു. ഒബിസി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരെ നടപടി ക്രമങ്ങളിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ജോലി സംബന്ധമായ നടപടി ക്രമങ്ങൾ തുടരുന്നവർക്കും ഉത്തരവ് ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അഞ്ച് ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകളാണ് റദ്ദാക്കുന്നത്. അതേസമയം കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ഒബിസി സംവരണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.