India

മമതയ്ക്ക് തിരിച്ചടി,​ 2011ന് ശേഷം നൽകിയ ഒ​ബി​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്കി

കൊൽക്കത്ത: പശ്തിമ ബംഗാളിൽ 2011 ന് ശേഷം നൽകിയ ഒ.ബി.സി സർട്ടിക്കറ്റുകൾ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തു കൊണ്ടുള്ള പൊതുതാത്പര്യ ഹർജികളിലാണ് കോടതിയുടെ വിധി.

അതേസമയം നിലവിൽ സർവീസിലുള്ളവരെയോ സംവരണത്തിന്റെ ആനുകൂല്യം നേടിയവരോ തിരഞ്ഞെടുപ്പുകളിൽ ജയിച്ചവർക്കോ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തിയും രാജശേഖർ മന്തയും വ്യക്തമാക്കി. 201ന്-ന് മുമ്പ് 66 ഒ.ബി.സി വിഭാഗങ്ങളെ തരംതിരിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഇടപെട്ടിട്ടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

2011ലാ​ണ് മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തൃ​ണ​മൂ​ൽ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. ഒ​ബി​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ച​ട്ടം ലം​ഘി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്ന് ആ​രോ​പി​ച്ച് നി​ര​വ​ധി ഹ​ർ​ജി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നു. ഒ​ബി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ജോ​ലി നേ​ടി​യ​വ​രെ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ൽ​നി​ന്നു ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ജോ​ലി സം​ബ​ന്ധ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​വ​ർ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് റ​ദ്ദാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ്ര​തി​ക​രി​ച്ചു. ഒ​ബി​സി സം​വ​ര​ണം തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.