World

പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ച നടപടി; ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി, യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ക്ക് മുന്നറിയിപ്പ്

ജെറുസലേം: പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവെ, അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ വിദേശകാര്യ മന്ത്രി. ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ചാണ് മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ പാലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ വിദേശകാര്യ മന്ത്രി അയർലൻഡിലെയും നോർവേയിലെയും ഇസ്രായേൽ അംബാസഡർമാരോട് ഉടൻ തന്നെ മടങ്ങാൻ ഉത്തരവിട്ടിരുന്നു.

“അയർലൻഡിനും നോർവേക്കും വ്യക്തമായ ഒരു സന്ദേശം തരുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കുന്നവരുടെ മുമ്പിൽ ഇസ്രായേൽ നിശബ്ദത പാലിക്കില്ല. പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഉദ്ദേശം സ്പെയിൻ പിന്തുടരുകയാണെങ്കിൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അതിനെതിരെ സമാനമായ നടപടി സ്വീകരിക്കും”, ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഐറിഷ്-നോർവീജിയൻ വിഡ്ഢിത്തം തങ്ങളെ പിന്തിരിപ്പിക്കുന്നില്ല. രാജ്യത്തെ പൗരന്മാർക്ക് സുരക്ഷ പുനഃസ്ഥാപിക്കുക, ഹമാസിനെ തകർക്കുക, ബന്ദികളെ നാട്ടിലെത്തിക്കുക. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ തങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ഹോളോകോസ്റ്റിനു ശേഷം ഏറ്റവും വലിയ യഹൂദ കൂട്ടക്കൊലയാണ് ഹമാസ് ഭീകരസംഘടന നടത്തിയത്. ലോകം കണ്ട നികൃഷ്ടമായ ലൈംഗിക കുറ്റകൃത്യങ്ങളും അവർ നടത്തി. ഇതിനെല്ലാം ശേഷവും ഈ രാജ്യങ്ങൾ പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. 128 ബന്ദികളെ തിരിച്ചയക്കാനുള്ള ശ്രമങ്ങൾക്കുള്ള പ്രഹരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌​പെ​യ്​ന്‍, അ​യ​ര്‍​ല​ൻ​ഡ്, നോ​ര്‍​വെ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പാ​ല​സ്തീ​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്ത​ത്. ഈ ​മാ​സം 28 മു​ത​ലാ​ണ് ഈ ​തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക.

പാ​ല​സ്തീ​ന്‍- ഇ​സ്ര​യേ​ല്‍ യു​ദ്ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത് പാ​ല​സ്തീ​ന് നേ​ട്ട​മാ​ണ്. ഇ​ത് ഇ​സ്ര​യേ​ലി​നെ​തി​രാ​യ നീ​ക്ക​മ​ല്ലെ​ന്നും സ​മാ​ധാ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള തീ​രു​മാ​ന​മാ​ണെ​ന്നു​മാ​ണ് സ്‌​പെ​യി​നി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഐ​ക്യ​രാ​ഷ്ട​സ​ഭ​യി​ല്‍ അം​ഗ​ങ്ങ​ളാ​യ 193 രാ​ജ്യ​ങ്ങ​ളി​ല്‍ 140 രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പാ​ല​സ്തീ​നെ നി​ല​വി​ല്‍ സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. യു​എ​ന്‍ ര​ക്ഷാ​കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ് പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര രാ​ജ്യ​മാ​യി അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​ത്.