യുകെയിലേക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ്. യുകെ വെയില്‍സില്‍ ഗ്യാസ്ട്രോഎൻട്രോളജി ഡോക്ടർമാർക്കാണ് അവസരം. പി എൽ എ ബി ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. യുണൈറ്റഡ് കിംങ്ഡം (യു കെ) വെയില്‍സില്‍ (NHS) ഗ്യാസ്ട്രോഎൻട്രോളജി സ്പെഷ്യാലിറ്റിയിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള അഭിമുഖം നടത്തും. ജൂണ്‍ 6, 7 തീയ്യതികളില്‍ എറണാകുളത്താണ് അഭിമുഖം സംഘടിപ്പിച്ചിരിക്കുന്നത്.
യോഗ്യത- ജനറൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ സീനിയർ ഡോക്ടർ , നിയോ എൻഡോക്രൈൻ ട്യൂമറുകൾ (എൻ ഇ ടി) പ്രവൃത്തിപരിചയം,
ഫുള്‍ ജി എം സി രജിസ്ട്രേഷൻ അല്ലെങ്കിൽ യു കെ ജനറൽ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച മെഡിക്കൽ യോഗ്യതയുള്ളവര്‍.
സ്പെഷ്യാലിറ്റിക്ക് ബാധകമായ പോസ്റ്റ് ഗ്രാജ്വേറ്റ് മെമ്പർഷിപ്പ് അല്ലെങ്കിൽ ഫെലോഷിപ്പ് പരീക്ഷകളുടെ ഭാഗം 1 പൂർത്തിയാക്കണം. (ഫിസിഷ്യൻമാർക്ക് എം ആർ സി പി ഭാഗം 1 ഉൾപ്പെടെ) കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷം ഗ്യാസ്ട്രോഎൻട്രോളജി ക്ലിനിക്കൽ റോളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
ഐ ഇ എൽ ടി എസ്-7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ ഒ ഇ ടി ഓരോ മോഡ്യൂളിനും കുറഞ്ഞത് ബി.
ശമ്പളം പ്രവൃത്തിപരിചയം കണക്കിലെടുത്ത്
സ്പെഷ്യാലിറ്റി ഡോക്ടർ: £37,737 – £59,336 (39 ലക്ഷം മുതൽ 62 ലക്ഷം വരെ) കൺസൾട്ടന്റ്: £52,542 – £82,418 വരെ (55 ലക്ഷം മുതൽ 87 ലക്ഷം വരെ) (പ്രതിവര്‍ഷം) ലഭിക്കും. ഇതിനോടൊപ്പം പൂർണ്ണ ജി എം സി രജിസ്ട്രേഷൻ സ്പോൺസർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ ഐഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.