ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അഡൈ്വസര്‍ (എഫ്, ഇഎ) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസ ശമ്പളമായി 144200 മുതല്‍ 218200 രൂപ വരെ ലഭിക്കും. ഔദ്യോഗിക വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾക്ക് മൂന്ന് വര്‍ഷത്തേക്ക് അല്ലെങ്കില്‍ സൂപ്പര്‍ആനുവേഷന്‍ വരെയാണ് നിയമനം. ഉദ്യോഗാര്‍ത്ഥിയുടെ ഉയര്‍ന്ന പ്രായപരിധി 58 വയസായിരിക്കണം.
അപേക്ഷകര്‍ക്ക് ഇക്കണോമെട്രിക് മോഡലിംഗ്, സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ ടൂളുകളുടെ ഉപയോഗം, റെഗുലേറ്ററി കോസ്റ്റ് അനാലിസിസ്, താരിഫ് പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ചുള്ള പ്രവര്‍ത്തന പരിജ്ഞാനം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഫീസര്‍മാരായിരിക്കണം.
ലെവല്‍-14-ല്‍ തത്തുല്യമായ ഒരു തസ്തിക സ്ഥിരമായി ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അപേക്ഷകന് ശമ്പള തലം-13ല്‍ 04 വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥിക്ക് ഗ്രൂപ്പ് ‘എ’യില്‍ 17 വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കുകയും കുറഞ്ഞത് നാല് വര്‍ഷത്തേക്ക് പേ ലെവല്‍-13 തസ്തികയില്‍ ജോലി ചെയ്യുകയും വേണം.
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകര്‍ക്ക് ഒരു അംഗീകൃത സര്‍വ്വകലാശാല/ സ്ഥാപനത്തില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷന്‍/ ഇക്കണോമിക്സ്/ കൊമേഴ്സ്/ എഞ്ചിനീയറിംഗ്/ നിയമം/ സയന്‍സ്/ ഹ്യുമാനിറ്റീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ/ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ അംഗത്വം ഉണ്ടായിരിക്കണം.
കൂടാതെ ബന്ധപ്പെട്ട മേഖലയില്‍ ആവശ്യമായ അനുഭവപരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദം/ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കുന്നത് അഭികാമ്യം.
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് വിജിലന്‍സ്/ ഡിസിപ്ലിനറി ക്ലിയറന്‍സും കേഡര്‍ ക്ലിയറന്‍സും ACR/ APAR കളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അയയ്ക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ ആറ് ആണ്.
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ (എ ആന്‍ഡ് പി), ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, മഹാനഗര്‍ ഡോര്‍ സഞ്ചാര്‍ ഭവന്‍, ജെ. എല്‍. നെഹ്റു മാര്‍ഗ് (പഴയ മിന്റോ റോഡ്), സാക്കിര്‍ ഹുസൈന്‍ കോളേജിന് അടുത്ത്, ന്യൂഡല്‍ഹി-110002