അച്ചാർ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല. വെറും ഒരു അച്ചാർ മാത്രം കൂട്ടി മലയാളികൾ ഒരു പ്ലെയ്റ്റ് ചോറ് ഉണ്ണും. അച്ചാറുകളിൽ പ്രധാനിയാണ് നെല്ലിക്ക അച്ചാർ. കുരുമുളക് ചേർത്ത സ്പെഷ്യൽ നെല്ലിക്ക അച്ചാർ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി ചുടാകുമ്പോൾ അതിലേക്ക് കടുക്, ചുവന്ന മുളക്, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് മുഴുവനായിട്ടുള്ളത് ഇത്രയും ചേർത്ത് തീ കുറച്ചു വച്ചു നന്നായി വറുത്തതിന് ശേഷം എണ്ണയിൽ നിന്നും മാറ്റി തണുക്കുമ്പോൾ മിക്സിയിൽ ചതച്ചു എടുക്കുക. വീണ്ടും നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കഴുകി തുടച്ചു വച്ചിട്ടുള്ള നെല്ലിക്ക ചേർത്ത് തീ കുറച്ചു വച്ചു കുറച്ചു സമയം ഇളക്കുമ്പോൾ നെല്ലിക്ക നിറം മാറി നന്നായി വെന്തു തുടങ്ങും. അപ്പോൾ അതിലേക്ക് ചതച്ചു വെച്ച കൂട്ടും ചേർത്ത് ഒപ്പം മഞ്ഞൾ പൊടിയും കാശ്മീരി ചില്ലിയും, കുരുമുളക് പൊടിയും, ഉപ്പും ചേർത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചു വഴറ്റി എടുക്കുക. കുരുമുളകിന്റെ സ്വാദ് ആണ് കൂടുതലും മുന്നിൽ നിൽക്കുന്നതും. കുറെ നാൾ സൂക്ഷിച്ചു വയ്ക്കാവുന്നതും ആണ് ഈ അച്ചാർ.