റവ കൊണ്ടുള്ള കേസരി നിങ്ങൾ കഴിച്ചിട്ടുണ്ടാകും അല്ലെ? സേമിയ കൊണ്ടുള്ള കേസരി കഴിച്ചിട്ടുണ്ടോ? കുട്ടികൾക്ക് വ്യത്യസ്തമായ രുചിയിൽ പെട്ടെന്ന് തയാറാക്കി കൊടുക്കാവുന്ന ഒരു സേമിയ കേസരി റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സേമിയ – 1 കപ്പ്
- പഞ്ചസാര – 1 കപ്പ്
- നെയ്യ് – 4 ടീസ്പൂൺ
- കശുവണ്ടി – 50 ഗ്രാം
- കിസ്മിസ് – 50 ഗ്രാം
- കുതിർത്ത ചൗവരി – 2 ടേബിൾ സ്പൂൺ
- ഫുഡ് കളർ (നിർബന്ധമില്ല) – 1/4 ടീസ്പൂൺ
- ഏലയ്ക്ക – 1 ടീസ്പൂൺ
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാകാൻ വയ്ക്കുക. ശേഷം പാൻ ചൂടായി കഴിഞ്ഞാൽ അതിലേക്ക് നെയ്യ് ഇടുക. ശേഷം കശുവണ്ടിയും കിസ്മിസും ചേർത്ത് ബ്രൗൺ കളർ ആകുന്നത് ഒന്ന് ഇളക്കി കൊടുക്കുക. ബ്രൗൺ നിറം ആയി കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതേ പാനിൽ സേമിയ ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക.
സേമിയയും മൂക്കുമ്പോൾ അതിലേക്ക് വെള്ളം ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്ത് വേകാൻ വയ്ക്കുക. ശേഷം കുതിർത്ത ചൗവരി ചേർക്കുക. നന്നായി യോജിപ്പിക്കുക. അടുത്തതായി പഞ്ചസാര ചേർത്ത് കൊടുക്കുക. ഫുഡ് കളർ (നിർബന്ധമില്ല) കുറച്ച് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷം ഏലയ്ക്കായ ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. തീ അണച്ചതിന് ശേഷം വറുത്ത് മാറ്റി വച്ച കശുവണ്ടിയും കിസ്മിസും ചേർത്ത് കൊടുക്കുക. അവസാനമായി ഒരു ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് വീണ്ടും ഒന്നുകൂടെ മിക്സ് ചെയ്തെടുക്കുക. ശേഷം ഒരു വട്ടം പാത്രത്തിലോ ചെറിയൊരു ബൗളിലോ സെറ്റ് ചെയ്യുക. സേമിയ കേസരി തയ്യാർ.