രുചികരമായ ബട്ടർ ഗാർലിക് നാൻ തവയിൽ തയാറാക്കാം, റസ്റ്റോറന്റ് സ്റ്റൈലിലുള്ള രുചിയിൽ തന്നെ. റെസിപ്പി നോക്കിയാലോ? തയ്യറാക്കാൻ വളരെ എളുപ്പം.
ആവശ്യമായ ചേരുവകൾ
- മൈദ – 1 1/2 കപ്പ്
- തൈര് – 1/4 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – 1 ടീസ്പൂൺ
- ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺ
- വെളുത്തുള്ളി – 5 എണ്ണം (ചതച്ചെടുത്തത്)
- ബട്ടർ – 1/2 കപ്പ്
- വെളുത്തുള്ളി – 5 എണ്ണം (ചതച്ചത്)
തയ്യറാക്കുന്ന വിധം
ഒരു മിക്സിങ് ബൗളിൽ മൈദ ബേക്കിംഗ് പൗഡർ ഉപ്പും എല്ലാം യോജിപ്പിച്ചതിനുശേഷം എണ്ണയും തൈരും ചേർക്കുക. പിന്നെ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. അതിനുശേഷം ഒരു മണിക്കൂർ അടച്ചുവയ്ക്കുക.
കൊറിയൻഡർ ലീവ്സ് ചെറുതായി കൊത്തിയരിഞ്ഞതും ചേർത്ത് വയ്ക്കുക. മുക്കാൽ മണിക്കൂർ ശേഷം കടായി അടുപ്പിൽ വച്ച് ചൂടാവുമ്പോൾ മാവ് ഓവൽ ഷേപ്പിൽ പരത്തിയെടുക്കുക. മുകളിൽ നല്ലോണം വെള്ളം തടവുക. വെള്ളം തടവിയ വശം ദോശ തവയിൽ വയ്ക്കുക. സാധാരണ രീതിയിൽ ചപ്പാത്തി ഉണ്ടാക്കുന്നതുപോലെ ഇത് ചെയ്യാം ഇല്ലെങ്കിൽ നാൻ ഇട്ട ഉടനെ ദോശ തവ കമിഴ്ത്തി വയ്ക്കുക. കുറച്ചു കഴിഞ്ഞാൽ നേരെ വച്ച് നാൻ ചുട്ട് എടുക്കാവുന്നതാണ്. വെള്ളം തടവിക്കൊണ്ട് കമിഴ്ത്തി വച്ചാലും നാൻ അതിൽ ഒട്ടി നിന്നോളും…