കേരളത്തിൽ തേങ്ങയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ… മലയാളികളുടെ ഭക്ഷണശീലവുമായി നാളികേരത്തിന് അഭേദ്യമായ ബന്ധമുണ്ട്. തേങ്ങയുടെ വെള്ളത്തിൻറെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിവുണ്ടാകാൻ സാധ്യതയില്ല. ഇതിൽ ഒരുപാട് പോഷകമൂല്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. കൃത്രിമ പദാർത്ഥങ്ങൾ ഒന്നുമില്ലാത്ത തീർത്തും പ്രകൃതിദത്തമായ ഒന്നാണ് തേങ്ങാവെള്ളം. തേങ്ങാ വെള്ളത്തിൻറെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ജലാംശം: തേങ്ങാവെള്ളത്തിൽ ധാരാളം ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ നിർജലീകരണം, തളർച്ച എന്നിവയ്ക്ക് ഇത് പരിഹാരമാണ്.
ഇലക്ട്രോലൈറ്റ് സന്തുലനം: തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇത് വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകളെ വീണ്ടെടുക്കുന്നതിന് സഹായിക്കും. മാംസപേശികളുടെ പ്രവർത്തനം സുഗമമാക്കുകയും വേദനകളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം: തേങ്ങാവെള്ളത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോളിന്റെ അളവു നിയന്ത്രിച്ച് രക്തം കട്ട പിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും അങ്ങനെ ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാൻ സഹായിച്ചേക്കാമെന്നു ചില പഠനങ്ങൾ പറയുന്നുണ്ട്.
ആന്റി ഓക്സിഡന്റ് സവിശേഷതകൾ: വൈറ്റമിൻ സി പോലെയുള്ള ആന്റി ഓക്സിഡന്റുകൾ തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കൽ, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയിൽ നിന്നും മുക്തി നൽകിയേക്കാം.
ദീര്‍ഘനേരത്തെ കായിക അദ്ധ്വാനത്തിനു ശേഷവും വ്യായാമങ്ങള്‍ക്കു ശേഷവും ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ധാതുക്കള്‍ വീണ്ടെടുക്കാനായി തേങ്ങാവെള്ളം സഹായകമാണ്. 295 mg പൊട്ടാഷ്യവും 5 mg പ്രക്യതിദത്ത പഞ്ചസാരയുമാണ് ഒരു ഗ്ലാസ് തേങ്ങാവെള്ളത്തില്‍അടങ്ങിയിരിക്കുന്നത്.
പ്രമേഹരോഗികൾ തേങ്ങാവെള്ളം കുടിക്കാമോ?
പ്രമേഹ രോഗികൾക്ക് തേങ്ങാവെള്ളം കുടിക്കാമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. മറ്റ് ജ്യൂസുകളെ അപേക്ഷിച്ചു തേങ്ങാവെള്ളത്തിൽ പഞ്ചസാരയുടെ അളവ് കുറവാണ്. പക്ഷേ തേങ്ങാവെള്ളത്തിൽ നമ്മുടെ ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ നേരെ വ്യത്യാസം വരുത്താൻ സാധിക്കും. അതിനാൽ പ്രമേഹരോഗികൾ തേങ്ങാവെള്ളം കുടിക്കാം പക്ഷേ അതിൻറെ അളവ് ശ്രദ്ധിച്ചു വേണം കുടിക്കാൻ. കൂടാതെ ഒരു ആരോഗ്യവിദഗ്ധന്റെ നിർദ്ദേശം കൂടി സ്വീകരിക്കുക