അൽപം കൗതുകം തോന്നുന്ന ഭക്ഷണങ്ങൾക്ക് ആരാധകർ ഏറെയാണ്. സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ രുചിയിഷ്ടങ്ങളിലേക്ക് പുതിയ ഒരു രസക്കൂട്ട് എത്തിയിരിക്കുകയാണ്. ഐസ് ക്രീം ദോശയാണ് താരം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ദോശ മാവ് – ഒരു കപ്പ്
- ഐസ് ക്രീം – ഇഷ്ടമുള്ള ഫ്ലേവർ രണ്ട് സ്കൂപ്പ്
- ബദാം, പിസ്ത, അണ്ടിപരിപ്പ് – ഓരോ സ്പൂൺ പൊടിച്ചത്
തയ്യാറാക്കുന്ന വിധം
ദോശ കല്ല് ചൂടാകുമ്പോൾ ദോശ മാവ് ഒഴിച്ച് പരത്തി അതിലേക്കു ഒരു സ്കൂപ്പ് ഐസ് ക്രീം നന്നായി സ്പ്രെഡ് ചെയ്തു കൊടുത്തു മൊരിഞ്ഞ ദോശയിൽ ബദാം, പിസ്ത, അണ്ടിപ്പരിപ്പ് എന്നിവ പൊടിച്ചത് വിതറി ദോശ മടക്കി മുകളിൽ ഒരു സ്കൂപ്പ് ഐസ് ക്രീം കൂടെ വച്ചു കഴിക്കാവുന്നതാണ്.