ചായയ്ക്കൊപ്പം നല്ല ക്രിസ്പി ഉരുളക്കിഴങ്ങ് ബജ്ജി ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ ഉരുളക്കിഴങ്ങ് ബജ്ജി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് – 5 എണ്ണം.
കടലമാവ് – 1/2 കപ്പ്
മുളക് പൊടി – കുറച്ച്
ഉപ്പ്- പാകത്തിന്
എണ്ണ -വറുത്തെടുക്കാന്‍
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തോലുകളഞ്ഞ്, വട്ടത്തില്‍ കനം അധികമില്ലാതെ മുറിച്ചെടുക്കുക. കടലമാവില്‍ മുളക് പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം ഒഴിച്ച് ഇളക്കുക. എണ്ണ ചൂടാക്കി അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് മാവില്‍ മുക്കിയെടുത്ത് എണ്ണയില്‍ വറുക്കുക.