വിദ്യാഭ്യാസ മന്ത്രാലയത്തിന് പിന്നാലെ എല്ലാ ജീവനക്കാരോടും അവരുടെ വ്യക്തികത വിവരങ്ങളും അക്കാദമിക് യോഗ്യതകളും അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ജൂലൈ 31 നകം ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി ജോലി വിവരങ്ങൾ, ഫോൺ നമ്പറുകൾ, വ്യക്തിഗത ഇമെയിലുകൾ എന്നിവ അപ്‌ഡേറ്റ് ചെയ്യുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം.
ഡോക്ടർമാർ, ടെക്നീഷ്യന്മാർ, നഴ്സുമാർ, അഡ്മിനിസ്ട്രേറ്റർമാർ, ഡിപ്ലോമ അല്ലെങ്കിൽ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള മറ്റ് ജീവനക്കാർ എന്നിവർക്കെല്ലാം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതും അക്കാദമിക് സർട്ടിഫിക്കറ്റുകൾ ചേർക്കുന്നതും നിർബന്ധമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
‘മൈ ഐഡി’ ആപ്ലിക്കേഷനുമായി വിവരങ്ങൾ സമന്വയിപ്പിക്കുന്നതിന്റെയും ജീവനക്കാരന്റെ വ്യക്തിഗത ഇമെയിൽ, തൊഴിൽ വിവരങ്ങൾ, ഔദ്യോഗിക ഡാറ്റ എന്നിവ നൽകുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് വകുപ്പ് ഊന്നിപ്പറഞ്ഞു.