കേരളത്തില്‍ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദു:ഖമുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കൂടുങ്ങി. കാര്യങ്ങള്‍ ഒന്നും മനസിലാക്കാതെ ഇങ്ങനെ ഒരു പോസ്റ്റിട്ട രാജീവ് ചന്ദ്രശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമര്‍ശനവും കളിയാക്കലും നേരിടേണ്ടി വന്നു.
മന്ത്രി മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് പിന്‍വലിച്ച് വിഷയത്തില്‍ നിന്നും തടിയൂരാന്‍ ശ്രമിച്ചെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായ പ്രചരിച്ചു. പോസ്റ്റ് വൈറലായതോടെ രാജീവ് ചന്ദ്രശേഖറിനെ കളിയാക്കി നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ടത്.
പോസ്റ്റിന്റെ പൂര്‍ണരൂപം;
കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സംഭവം വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിനെ കളിയാക്കി മറു പോസ്റ്റിട്ടു. ഇപ്പോള്‍ കണ്ടത് ‘2018’ സിനിമയാണ്…
തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണ ബോധം പോകാതെ രക്ഷപ്പെടാമെന്നും ശിവന്‍കുട്ടി പോസ്റ്റില്‍ പറഞ്ഞു.
വി. ശിവൻകുട്ടി ഈ വിഷയത്തിൽ രണ്ടു പോസ്റ്റാണ് ഇട്ടത്, ഒന്നിൽ ആവേശം സിനിമയുടെ പേസ്റ്റർ ഉപയോഗിച്ചിട്ടിണ്ടുണ്ട്.
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിനെ കളിയാക്കി പോസ്റ്റിട്ടു.
ഇനിയിപ്പോ ഇതെങ്ങാനും കണ്ടീട്ടാണോ എന്തോ…ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ അദ്ദേഹത്തെ…എന്ന് മേയര്‍ അഭിപ്രായപ്പെട്ടു.