മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവാലിയിലെ വ്യവസായ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു. മുപ്പതിലധികം പേർക്ക് പരിക്കേറ്റതായി അധികൃതർ പറഞ്ഞു.
പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ സമീപത്തെ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. ഇന്ന് ഉച്ചയ്ക്ക് 1.30നായിരുന്നു ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന് പിന്നാലെ വിവിധ പ്ലാന്റുകളില്‍ അനുബന്ധ പൊട്ടിത്തെറികളുണ്ടായി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നു എന്ന സംശയത്തെ തുടർന്ന് പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.
കാർ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
സംഭവത്തിന് പിന്നാലെ, ഫാക്ടറിയിൽനിന്ന് എട്ട് പേരെ ഒഴിപ്പിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എൻഡിആർഎഫ്, ടിഡിആർഎഫ് എത്തിച്ചുവെന്നും അദ്ദേഹം അറിയിച്ചു.