മലയാള സിനിമയിൽ താരപ്പകിട്ടിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു നടി ആനി വിവാഹിത ആവുന്നത്. ബാലചന്ദ്രമേനോനെ അഭിമുഖം നടത്താൻ എത്തിയ ആനിയെ അദ്ദേഹം ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലൂടെ മലയാള സിനിമയ്ക്ക് പരിചയ പെടുത്തുന്നത്. ജഗതി ശ്രീകുമാർ, മുകേഷ് എന്നിങ്ങനെ അക്കാലത്തെ സൂപ്പർഹിറ്റ് താരങ്ങൾ അണിനിരന്ന അമ്മയാണെ സത്യം എന്ന സിനിമയിലൂടെ ആണ് ആനി അഭിനയ ജീവിതം ആരംഭിക്കുന്നത്. അന്ന് തന്റെ ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ ജഗതി ശ്രീകുമാർ എന്ന താരങ്ങളുടെ പ്രീയപ്പെട്ട അമ്പിളി ചേട്ടൻ നൽകിയ ഉപദേശത്തെ കുറിച്ച് ആനി തുറന്നു പറയുകയാണ്.
“എന്റെ ആദ്യത്തെ സിനിമ ആയിരുന്നിട്ടും കൂടെയുള്ള ജഗതി ചേട്ടനും മുകേഷേട്ടനേം പോലെയുള്ള സീനിയർ ആക്ടേർഴ്സ് എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു. ഞാൻ മുന്നിൽ നിന്ന് ഡയലോഗ് പറയുമ്പോൾ അമ്പിളി ചേട്ടൻ മുഖത്ത് കാണിക്കുമായിരുന്നു. ഞാൻ ഈ എക്സ്പ്രെഷൻസ് നോക്കിയിട്ട് വേണം ഡയലോഗ് പറയാൻ. ചേട്ടന്റെ പിന്നിൽ ആയിരിക്കും ക്യാമറ ഉള്ളത്. ചേട്ടൻ കാണിക്കുന്നത് ഒക്കെ ഞാൻ മാത്രമാണ് കാണുന്നത്. ഇതിനു ചേട്ടൻ പറയുന്ന മറുപടി ഒരു ട്രൂ ആർട്ടിസ്റ്റ് എന്ന് പറയുന്നത് ചുറ്റും നടക്കുന്നതിൽ അല്ല ശ്രദ്ധിക്കേണ്ടത് നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന ഡയലോഗിലും നമ്മുടെ എക്സ്പ്രഷനിലും ആയിരിക്കണം എന്നാണ്.
അതുപോലെ അമ്പിളി ചേട്ടൻ എനിക്കൊരു ഉപദേശം തന്നിരുന്നു. ചേട്ടൻ കരുതിയിരുന്നത് ഞാൻ ഒരുപാടുകാലം സിനിമയിൽ നിൽക്കും എന്നായിരുന്നു. അതുകൊണ്ടാണ് ചേട്ടൻ എനിക്ക് അങ്ങിനെ ഒരു ഉപദേശം തന്നത്. നമ്മൾ ചെയ്യാൻ പോകുന്ന അഭിനയം എന്താണെങ്കിലും അതിന്റെ ഫൈനൽ റിസൾട്ട് റിഹേർഴ്‌സലിൽ ചെയ്യരുത് എന്നാണ് പുള്ളി എന്നോട് പറഞ്ഞിരുന്നത്.
നമുക്ക് അതിൽ നിന്നും ഒരു ഐഡിയ ഉണ്ടാവും. പുള്ളി എന്ത് കാര്യവും അങ്ങിനെയാണ് ചെയ്യുന്നത്. പുള്ളി കൊടുക്കാൻ പോകുന്ന ഫൈനൽ ഔട്ട് പുട്ട് എന്താണ് എന്നുള്ളത് അദ്ദേഹം ഒരു റിഹേഴ്‌സലിലും കാണിക്കാറില്ല.
എനിക്ക് ആ മനുഷ്യൻ തന്ന ഏറ്റവും വലിയ ഉപദേശം ആണത്. പിന്നീട് ഞാൻ ആലോചിച്ചപ്പോൾ ശരിയാണ്, എന്ത് വലിയ കാര്യമാണ് അത്. എല്ലാവരുമായും വർത്തമാനം ഒക്കെ പറഞ്ഞു വന്നപ്പോൾ ആരും അങ്ങിനെ കാണിക്കാറില്ല എന്ന് മനസിലായി. നമ്മൾ കാണിക്കുന്നതിന്റെ മുകളിൽ നില്ക്കാൻ മറ്റുള്ളവർ ശ്രമിക്കും. അഭിനേതാക്കൾ തമ്മിൽ ഒരു മത്സരം എപ്പോഴും ഉണ്ടാവും.
ഒരാൾ ചെയ്യുന്നത് എന്താണോ, അയാളേക്കാൾ മുകളിൽ നന്നായി പെർഫോം ചെയ്യാനാണ് മുന്നിൽ നിൽക്കുന്ന അടുത്തയാൾ നോക്കുന്നത്. എനിക്ക് അന്ന് അത്രയൊന്നും ചിന്തിക്കാനുള്ള ബുദ്ധിയൊന്നുമുള്ള വലിയ ആളൊന്നുമല്ല ഞാൻ. പക്ഷെ ഞാൻ എന്റെ ആ സമയം നല്ലപോലെ ആസ്വദിച്ചു. ഒരു പത്താം ക്ലാസുകാരി സിനിമയിൽ അഭിനയിക്കാൻ വരുന്നു, കാശ് കിട്ടുന്നു, പത്തുപേർ നമ്മളെ അറിയുന്നു ഇതൊക്കെ ഉൾപ്പെടുന്ന ആ ഫാന്റസി വേൾഡ് ഞാൻ നന്നായി ആസ്വദിച്ചിരുന്നു” ആനി പറയുന്നു.