ദുബൈ: ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലെ രേഖകൾ ഡിജിറ്റൽവത്കരിക്കുന്നു. രണ്ടര ലക്ഷത്തോളം എ4 പേജുകളിലെ വിവരങ്ങളാണ് ഡിജിറ്റൽവത്കരിക്കുന്നത്. വീണ്ടെടുക്കാൻ കഴിയുന്ന വിധം ഡിജിറ്റലാക്കാൻ സാധിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഇതിനായി കോൺസുലേറ്റ് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ഡിജിറ്റൽവത്കരണത്തിനുള്ള യന്ത്രങ്ങൾ, സ്കാനറുകൾ ഉൾപ്പെടെ ആവശ്യമായ മുഴുവൻ ചെലവ് വിവരങ്ങളും ടെൻഡറിൽ ഉൾപ്പെടുത്തണം.
യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് കോൺസൽ (കോൺസുലാർ & എം.എ.ഡി.എ.ഡി.), കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, പ്ലോട്ട് നമ്പർ. 314, അൽ ഹംരിയ, ഡിപ്ലോമാറ്റിക് എൻക്ലേവ്, പോസ്റ്റ് ബോക്സ് നമ്പർ 737, ദുബൈ, യു.എ.ഇ എന്ന മേൽവിലാസത്തിലേക്ക് അപേക്ഷകൾ അയക്കാം. നൂറു പേജുകൾക്ക് വരുന്ന ചെലവ് ടെൻഡറിൽ സൂചിപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് WWW.cgidubai.gov.in സന്ദർശിക്കുക.