Saudi Arabia

ആഗോള ടൂറിസം സൂചികയിൽ സൗദിക്ക് വീണ്ടും നേട്ടം ; ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തി

ആഗോള ടൂറിസം സൂചികയിൽ വീണ്ടും നില മെച്ചപ്പെടുത്തി സൗദി അറേബ്യ. പുതിയ റിപ്പോർട്ടിൽ ഒൻപത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 41ാം സ്ഥാനത്തേക്കുയർന്ന് സൗദി. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വർധിച്ചു വരുന്ന കോർപ്പറേറ്റ് സാന്നിധ്യം, ആഗോള കുത്തക കമ്പനികളുടെ റീജിയണൽ ആസ്ഥാനങ്ങളുടെ കൂടുമാറ്റം എന്നിവ സൗദിക്ക് നേട്ടമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെന്റ് ഇൻഡക്സ് റിപ്പോർട്ടിലാണ് നേട്ടം.

2019 മുതൽ മിഡിൽ ഈസ്റ്റ് -നോർത്ത് ആഫ്രിക്ക മേഖലയിൽ നിന്നും ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച രാജ്യം സൗദി അറേബ്യയാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. 119 രാജ്യങ്ങളെ വിലയിരുത്തിയാണ് ടിടിഡിഐ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യങ്ങൾ ട്രാവൽ മേഖലയുടെ സ്ുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളും നയങ്ങളും വിലയിരുത്തിയാണ് റിപ്പോർട്ട് ക്രോഡീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നൂറ് മില്യൺ സന്ദർശകരെത്തിയ ലോകത്തിലെ ഏക രാജ്യമെന്ന ബഹുമതി സൗദി അറേബ്യ കരസ്ഥാമാക്കിയിരുന്നു.