വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും കേരളക്കരയുടെ പ്രീയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ മരണമടഞ്ഞ വാർത്ത ഏറെ വേദനയോടെ ആണ് നമ്മൾ കേട്ടത്. അന്യഭാഷയിൽ നിന്നും മലയാളത്തിൽ എത്തിയ സൗന്ദര്യ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ജനപ്രീതി നേടിയത്. 2004 ഏപ്രിൽ 17 നായിരുന്നു സൗന്ദര്യയുടെ ജീവനെടുത്ത ആ വിമാന അപകടം നടന്നത്. സൗന്ദര്യയുടെ മരണം നടന്നിട്ട് 20 വർഷങ്ങൾ പിന്നിടാൻ ഒരുങ്ങുമ്പോഴും ഈ മരണത്തിനു പിന്നിൽ ഒരു ദുരൂഹത ഉണ്ട് എന്നും അത് അന്വേഷിച്ച് സത്യം പുറത്ത് കൊണ്ട് വരണം എന്നും ആവശ്യപ്പെട്ടുകൊണ്ട് നിയമയുദ്ധം നടത്തുകയാണ് ഒരു മലയാളി.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ കരീംനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ വിദ്യാസാഗര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുളള യാത്രയായിരുന്നു അത്. കന്നഡയിലും തമിഴിലും മലയാളത്തിലുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്ത് തന്നെ ബി.ജെ.പിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായിക്കഴിഞ്ഞിരുന്നു സൗന്ദര്യ. തലേദിവസം ബെംഗളൂരുവിലെ പാര്‍ട്ടി റാലിയിലും പൊതുയോഗത്തിലും പങ്കെടുത്ത് സഹോദരന്‍ അമര്‍നാഥ് ഷെട്ടിയും ബി.ജെ.പി പ്രവര്‍ത്തകന്‍ രമേഷ് കദമും മലയാളി പൈലറ്റ് ജോയ് ഫിലിപ്‌സ് എന്നിവര്‍ക്കൊപ്പമാണ് ആന്ധ്രയിലേയ്ക്ക് യാത്ര പുറപ്പെട്ടത്.
രാവിലെ പതിനൊന്ന് മണിക്ക് ജക്കൂര്‍ എയര്‍സ്ട്രിപ്പില്‍ നിന്ന് പറന്നുയര്‍ന്ന നാലു സീറ്റ് മാത്രമുള്ള, സിംഗിള്‍ എഞ്ചിന്‍ സെസ്‌ന 180 ചെറുവിമാനം നൂറടി ഉയരുംമുന്‍പ് തന്നെ അഗ്‌നികുണ്ഠമായി താഴേ പാടത്ത് വിദ്യാർഥികളുടെ കൺമുന്നിൽ പതിച്ചത്. വീണ ഉടനെ വിമാനം പൊട്ടിത്തെറിച്ചു. വാതിൽ പതിനഞ്ചടി ദൂരേയ്ക്ക് തെറിച്ചുവീണു.
തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അകത്ത് യാത്രികര്‍ നാലുപേരും. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ വിദ്യാർത്ഥികളായ ഗണപതിക്കും കൂട്ടുകാർക്കും പൊള്ളലേൽക്കുകയും ചെയ്തു. പൈലറ്റ് ആലപ്പുഴ ചുനക്കര സ്വദേശി ജോയ് ഫിലിപ്പിന്റെ മരണമായിരുന്നു ഇതിൽ വിവാദം സൃഷ്ടിച്ചത്. അപകടം ഒരു അട്ടിമറിയായിരുന്നുവെന്നും കാലപ്പഴക്കം കാരണം വിമാനം, പറക്കലിന് യോഗ്യമായിരുന്നില്ലെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അബുദാബിയില്‍ ഡിഫന്‍സില്‍ ജോലി ചെയ്യുകയായിരുന്ന ഫിലിപ്പിന്റെ അച്ഛന്‍ ഉമ്മന്‍ ജോയ്.ഉന്നയിച്ചത്.
നാലു മാസമായി വിമാനം പറത്തുന്ന മകന്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ 22 മുതല്‍ പണിമുടക്ക് നടത്താന്‍ ഇരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ മകനെ ഇല്ലാതാക്കാന്‍ വിമാനക്കമ്പനി നടത്തിയ അട്ടിമറിയായിരുന്നു അപകടമെന്നും അദ്ദേഹം കോടതിയില്‍ ആരോപിച്ചു. സ്ഥലത്തുണ്ടായിട്ടും ഒരു സഹപൈലറ്റിനെ വിട്ടുകൊടുക്കാതിരുന്നത് അതുകൊണ്ടാണെന്നും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാണിച്ച് കൊടുത്ത ഹര്‍ജിയുടെ വാദത്തിനിടെ അദ്ദേഹം കോടതിയില്‍ പറഞ്ഞു. എന്നാല്‍, ജോയ് ഫിലിപ്‌സ് തങ്ങളുടെ ജീവനക്കാരനല്ല എന്നതായിരുന്നു നഷ്ടപരിഹാരം നിഷേധിക്കാനുള്ള, വിമാനത്തിന്റെ ഉടമകളായ അഗ്‌നി ഏറോ സ്‌പോര്‍ട്‌സ് ആന്‍ഡ് അഡ്വഞ്ചര്‍ അക്കാദമിയുടെ ന്യായം. തങ്ങള്‍ ഹൈദരാബാദിലെ ഫ്‌ളൈറ്റ്, ടെക്ക് ഏവിയേഷന്‍ എന്ന കമ്പനിക്ക് വാടകയ്ക്ക് നല്‍കിയതായിരുന്നുവെന്നും കമ്പനി വിശദീകരിച്ചു. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാണിച്ച് സൗന്ദര്യയുടെ ഭര്‍ത്താവ് രഘുവും കമ്പനിക്കെതിരേ കേസ് കൊടുത്തിരുന്നു
ഉമ്മന്‍ ജോയ് 2004 ൽ തുടങ്ങിയ നിയമ പോരാട്ടം ഇന്നും അവസാനിച്ചിട്ടില്ല. സഹ പൈലറ്റിന് ഒഴിവാക്കിയായിരുന്നു അന്ന് ആ ചെറു വിമാനം പറന്നു ഉയർന്നത്. അന്ന് പകരം മറ്റൊരാളായിരുന്നു വിമാനം പറത്തേണ്ടിയിരുന്നത്. ആ ആൾക്ക് അന്ന് മറ്റെന്തോ അസുഖം ഉള്ളതിനാലാണ് ജോയിക്ക് പറത്തേണ്ടി വന്നത്. വിമാനത്തിന് ഇൻഷുറൻസും ഉണ്ടായിരുന്നില്ല. കേസ് നടത്താൻ വേണ്ടി ബാംഗ്ലൂരിൽ നിന്ന് 10 മണിക്കൂർ യാത്ര ചെയ്താണ് ധർവാൾ ലേബർ കോടതിയിൽ ഉമ്മൻ ജോയി പോയിരുന്നത്. 2013 ഇൽ 558939 രൂപ ജോയ് ഫിലിപ്പിന്റെ പിതാവിന് നൽകാൻ കോടതി വിധി വന്നു. എന്നാൽ മകൻ ജോലി ചെയ്ത മാർച്ച് ഏപ്രിൽ മാസങ്ങളുടെ ശമ്പളം പോലും കമ്പനി നൽകാൻ തയ്യാറായില്ല. മകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം മുട്ടാത്ത വാതിലുകൾ ഇല്ല.
വിമാന കമ്പനിയിയും തങ്ങളുടെ അഭിഭാഷകയും ചേർന്ന് ഒത്തു കളിച്ച് കേസ് ഒതുക്കി തീർത്തു എന്ന് അദ്ദേഹം ആരോപിച്ചു. ഒപ്പിട്ട പേപ്പറുകളിൽ എവിടെയോ ഉമ്മൻ ജോയിയെ അവർ കബളിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. കോടതി അനുവദിച്ച 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപയും അഭിഭാഷക വാങ്ങി എന്നാണ് അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള രണ്ട് ലക്ഷം രൂപയാണ് അവർക്ക് കിട്ടിയ തുക. കേസ് നടത്തുന്നതിനുവേണ്ടി ഫോട്ടോസ്റ്റാറ്റുകൾ എടുക്കാൻ ചെലവാക്കിയ തുക പോലും അതിൽ കൂടുതൽ ആയിരുന്നു.