India

ബെംഗളൂരുവിലെ നിശാപാർട്ടി, നടി ഹേമ ഉൾപ്പെടെ മോഡലുകളുൾ ലഹരി ഉപയോഗിച്ചു

19ന് നടന്ന റെയ്ഡിൽ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്നും പിടിച്ചെടുത്തിരുന്നു

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ നടന്ന നിശാപാർട്ടിയിൽ പങ്കെടുത്തവരുടെ മൂത്രസാംപിളുകൾ പരിശോധിച്ചതിലൂടെ, തെലുങ്കു നടി ഹേമ ഉൾപ്പെടെ 86 പേർ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. 19ന് നടന്ന റെയ്ഡിൽ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്നും പിടിച്ചെടുത്തിരുന്നു.

തെലുങ്ക് താരങ്ങളെ കൂടാതെ മോഡലുകളും ഐടി ജീവനക്കാരും ഉൾപ്പെടെ 101 പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഫാംഹൗസ് ഉടമയും പാർട്ടി സംഘാടകനും 3 ലഹരി ഇടപാടുകാരും ഉൾപ്പെടെ 5 പേരാണ് അറസ്റ്റിലായത്.