ന്യൂഡൽഹി : കേരളത്തിലെ 15,600 മൊബൈൽ കണക്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന കണക്ഷനുകൾക്കെതിരെയാണ് നടപടി. രാജ്യമാകെ 6.8 ലക്ഷം കണക്ഷനുകൾ ഇത്തരത്തിൽ സംശയത്തിന്റെ നിഴലിലാണ്.
ഈ കണക്ഷനുകളുടെ കെവൈസി പരിശോധന വീണ്ടും നടത്താനും, അത് പരാജയപ്പെട്ടാൽ സിം ബ്ലോക്ക് ചെയ്യാനുമാണ് നിർദ്ദേശം. 60 ദിവസത്തിനകം പരിശോധന പൂർത്തിയാക്കാൻ ടെലികോം കമ്പനികളോട് കേന്ദ്രം ഉത്തരവിട്ടു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ടെലികോം വകുപ്പ് രാജ്യമാകെ റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈൽ കൺക്ഷനുകളാണ്. കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് ( അസ്ത്ര്- ASTR) വഴിയാണ് ഏറ്റവുമധികം തട്ടിപ്പ് സിം കാർഡുകൾ റദ്ദാക്കപ്പെട്ടത്.