തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഗവൺമെന്റ്, എയ്‌ഡഡ്, ഐ.എച്ച്.ആർ.ഡി., കേപ്, എൽ.ബി.എസ്., സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക് ഇപ്പോൾ പ്രവേശനത്തിന് അപേക്ഷിക്കാം .
സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയ്ഡഡ് കോളേജ് എന്നിവിടങ്ങളിലോ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: https://www.polyadmission.org/
അപേക്ഷിക്കുന്നതിനു മുൻപായി www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. പൊതുവിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്.
പ്രവേശനത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, സി.ബി.എസ്.ഇ പത്താംതരം, മറ്റ് തുല്യതാപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോവിഷയങ്ങളായി പഠിച്ചവർക്ക് എൻജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം 2) അപേക്ഷിക്കാം.