Education

പോളിടെക്‌നിക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജൂ​ൺ 12

പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഗവൺമെന്റ്, എയ്‌ഡഡ്, ഐ.എച്ച്.ആർ.ഡി., കേപ്, എൽ.ബി.എസ്., സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക് ഇപ്പോൾ പ്രവേശനത്തിന് അപേക്ഷിക്കാം .

സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയ്ഡഡ് കോളേജ് എന്നിവിടങ്ങളിലോ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഒരു വിദ്യാർഥിക്ക്‌ 30 ഓപ്ഷനുകൾ വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: https://www.polyadmission.org/

അപേക്ഷിക്കുന്നതിനു മുൻപായി www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. പൊതുവിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്.

പ്ര​വേ​ശ​ന​ത്തി​ന്​ ജൂ​ൺ 12 വ​രെ  അ​പേ​ക്ഷി​ക്കാം. എ​സ്.​എ​സ്.​എ​ൽ.​സി, ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, സി.​ബി.​എ​സ്.​ഇ പ​ത്താം​ത​രം, മ​റ്റ്​ തു​ല്യ​താ​പ​രീ​ക്ഷ​ക​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ ക​ണ​ക്ക്, സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ് മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ ഓ​രോ​വി​ഷ​യ​ങ്ങ​ളാ​യി പ​ഠി​ച്ച​വ​ർ​ക്ക് എ​ൻ​ജി​നീ​യ​റി​ങ് സ്ട്രീ​മി​ലേ​ക്കും (സ്ട്രീം1) ​ക​ണ​ക്ക്, ഇം​ഗ്ലീ​ഷ് എ​ന്നി​വ പ​ഠി​ച്ച​വ​ർ​ക്ക് നോ​ൺ എ​ൻ​ജി​നീ​യ​റി​ങ് സ്ട്രീ​മി​ലേ​ക്കും (സ്ട്രീം 2) ​അ​പേ​ക്ഷി​ക്കാം.

Latest News