ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ നല്ല കിടിലന്‍ മീന്‍ പൊള്ളിച്ചത് വീട്ടിലുണ്ടാക്കാം. മീന്‍ പൊരിക്കുന്ന മസാല ചുവടെ പറയുന്ന രീതിയില്‍ തയ്യാറാക്കിയാല്‍ ഹോട്ടലില്‍ ലഭിക്കുന്ന അതേ രുചിയില്‍ വീട്ടില്‍ മീന്‍ പൊള്ളിച്ചതുണ്ടാക്കാം.
ചേരുവകള്‍
മീന്‍ – 1/2 കിലോ
മുളകുപൊടി – 2 ടീസ്പൂണ്‍
പച്ചമുളക് – 4-5
ഇഞ്ചി – വലിയ കഷ്ണം
കുരുമുളക് – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 10 അല്ലി
ഉപ്പ് – ആവശ്യത്തിന്
ചെറുനാരങ്ങാ നീര് – 1/2
ചുവന്നുള്ളി – 10
വാട്ടിയ വാഴയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി ചതച്ചെടുക്കണം. കഴുകി വൃത്തിയാക്കിയ മീന്‍ നന്നായി വരഞ്ഞെടുത്ത് ഈ മസാല പേസ്റ്റ് തേച്ചു പിടിപ്പിച്ചു 10 മിനിറ്റെങ്കിലും വയ്ക്കണം. വാട്ടിയ വാഴയിലയില്‍ ഓരോന്നായി പൊതിഞ്ഞു നൂലോ വാഴനാരോ ഉപയോഗിച്ച് കെട്ടണം. നന്നായി ചൂടായ തവയിലോ പാനിലോ പൊതിഞ്ഞ മീന്‍ വച്ചു മൂടിവയ്ക്കുക. ഓരോ വശവും വെന്താല്‍ മറിച്ചിട്ട് വീണ്ടും മൂടി വച്ച് പൊള്ളിച്ചെടുക്കാം.