പാർട്ടിയുടെ താരപ്രചാരകർ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചിരുന്നു .
ഇതിനുതൊട്ട് പിന്നാലെയാണ് , വർഗീയ സംഘർഷത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളിൽ നിന്ന് പാർട്ടി വിട്ടുനിൽക്കണമെന്ന് മെയ് 23 ന് ഹരിയാനയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.പക്ഷെ ഇതിന് വിപരീതമായി റാലിയിലുടനീളം മുസ്ലീങ്ങളെ ലക്ഷ്യമിട്ട് തൻ്റെ പതിവ് വർഗീയ പ്രസംഗങ്ങൾ മോദി നടത്തുകയായിരുന്നു എന്നതാണ് വിരോധാഭാസം .
ബിജെപിയുടെ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിന് കടുത്ത വിമർശനമാണ് ഇലക്ഷൻ കമ്മീഷൻ നേരിട്ടത്. തുടർന്ന് ‘സ്റ്റാർ കാമ്പെയ്‌നർമാർ’ക്കെതിരായ ആരോപണങ്ങൾ അഭിസംബോധന ചെയ്ത് മെയ് 22 നാണ് ജെപി നദ്ദയ്ക്കും മല്ലികാർജുൻ ഖാർഗെയ്ക്കും നിർദ്ദേശം നൽകിയത് . ആറ് പേജുള്ള നോട്ടീസിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരു പാർട്ടികളും നടത്തിയ വിദ്വേഷ പ്രസംഗങ്ങളെയും ഉദ്ധരിച്ചിരുന്നു.
നിർദ്ദേശം പുറപ്പെടുവിച്ച് ഒരു ദിവസത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 23 ന് ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഢിൽ റാലിയെ അഭിസംബോധന ചെയ്തു. മോദി തൻ്റെ പ്രസംഗത്തിലുടനീളം മുസ്ലീങ്ങൾക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു .ഭിവാനിയിൽ വെച്ച് പ്രധാനമന്ത്രി മോദി ഇന്ത്യൻ ബ്ലോക്കിനെ ഇൻഡി ‘ജമാഅത്ത്’ എന്ന് പ്രസംഗത്തിൽ അഭിസംബോധന ചെയ്തു. എസ്‌സി, എസ്‌ടി, ഒബിസി ക്വാട്ടകൾ തട്ടിയെടുത്ത് കോൺഗ്രസ് മുസ്‌ലിംകൾക്ക് സംവരണം ഏർപ്പെടുത്തുമെന്ന് വീണ്ടും പറഞ്ഞു. ഹിന്ദു ദൈവമായ രാമൻ്റെ പേര് ഉച്ചരിക്കാൻ ഹരിയാനയിലെ ജനങ്ങളെ കോൺഗ്രസ് പാർട്ടി അനുവദിക്കില്ലെന്നും അങ്ങനെ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മോദി ആരോപിച്ചു.