തൃശൂർ: മമ്മൂട്ടിയുടെ പേരിൽ ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ. മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ടർബോയുടെ റിലീസിനോട് അനുബന്ധിച്ചാണ് താരത്തിനായി സ്പെഷ്യൽ പുഷ്പാഞ്ജലി നടത്തിയത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ദാസ് ആണ് തൃശൂർ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിൽ വഴിപാട് കഴിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇന്നലെ രാവിലെയാണ് സംഭവം. ടർബോയുടെ വിജയത്തിന് വേണ്ടിയാണ് പുഷ്പാഞ്ജലി നടത്തുന്നതെന്നും ആരാധകൻ പറയുന്നു. മമ്മൂട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് ശത്രു സംഹാര പുഷ്പാഞ്ജലി നേർന്നത്. മമ്മൂട്ടിയെ പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതെല്ലാം മറികടന്ന് ടർബോ വലിയ ഹിറ്റാകണമെന്നും ആരാധകൻ പറയുന്നു.
”മമ്മൂക്കയുടെ ടർബോ എന്ന സിനിമ ഇന്ന് റിലീസ് ചെയ്യുകയാണ്. എഴുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുകയാണ്. മമ്മൂക്കയെ പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതൊക്കെ പോട്ടെ. അതിനായി ശത്രുസംഹാര പുഷ്പാഞ്ജലി. ഈ സിനിമ വമ്പൻ വിജയമായി മാറണം”, എന്നാണ് ക്ഷേത്രത്തിന്റെ കൗണ്ടറിന് മുന്നിൽ നിന്ന് ആരാധകൻ പറയുന്നത്.
ടര്‍ബോ ജോസായെത്തുന്ന മമ്മൂക്കയുടെ ആക്ഷന്‍ രംഗങ്ങളും ഫൈറ്റ് സീനുകളും ഒരു രക്ഷയില്ലെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. 2 മണിക്കൂര്‍ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
പ്രഖ്യാപനം മുതൽ മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടിയുടെ ടർബോ. ഇപ്പോളിതാ ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നത്. ‘ഇവരുടെ ധൈര്യത്തിലാ നമ്മള് നില്‍ക്കുന്നത് 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് , വിട്ടിട്ടില്ല ഇനിയും വിടത്തില്ല’. എന്നാണ് താരം വിഡിയോയില്‍ പറയുന്നത്.
നാടൻ ചട്ടമ്പിയല്ല, വഴക്കാളിയല്ല, ഗുണ്ടയല്ല. ജോസൊരു ഡ്രൈവറാണ്. പക്ഷേ ജോസ് നേരിടേണ്ടി വരുന്നത് വന്‍ അടിയാണ്. അവിടെ ജോസ് പതറിപ്പോകും. ഇടിക്കാൻ വേണ്ടിയുള്ള ഇടിയല്ല. ഇടികൊള്ളാതിരിക്കാനുള്ള ഇടിയാണ് സിനിമയിലുള്ളത്. വേണമെങ്കിൽ ഇതിനെ സർവൈവൽ ത്രില്ലറൊന്നൊക്കെ പറയാം. കഥയുടെ ഒരു സിംഹഭാഗവും തമിഴ്നാട്ടിലാണ് സംഭവിക്കുന്നത്. തമിഴ് കഥാപാത്രങ്ങളും ഒരുപാട് വന്നുപോകുന്നുണ്ട്. തെലുങ്ക് താരങ്ങളും ഒരുപാടുണ്ട്. ചില പരിതസ്ഥിതികളില്‍ ഒരു ശക്തി എവിടുന്നോ വന്നുചേരും. അതുപോലെയാണ് ജോസിനൊരു ശക്തിയുണ്ടാവുന്നത്. അതിനെ വേണമെങ്കില്‍ നമുക്ക് ‘ടര്‍ബോ’ എന്ന് വിളിക്കാമെന്നുമാണ് ടർബോ ജോസ് എന്ന കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി പറയുന്നത്.
ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന്‍ ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം .
ക്രിസ്റ്റോ സേവ്യറുടെ പശ്ചാത്തല സംഗീതത്തിനും ഏറെ പ്രശംസകൾ ലഭിക്കുന്നുണ്ട്. ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.