കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവിൽ തയാറാക്കിയ പ്രവർത്തന കലണ്ടർ പ്രകാരമുള്ള മേഖല ക്യാമ്പുകൾക്ക് തുടക്കമായി. തെക്കൻ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന “റിസർജ്ജൻസ്” തെക്കൻ മേഖല ക്യാമ്പിന് നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെൻ്റ് സ്റ്റഡീസിൽ തുടക്കമായി. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പതാക ഉയർത്തി.ഡിസിസി പ്രസിഡൻ്റ് പാലോട് രവി, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ, ജില്ലാ പ്രസിഡൻ്റ് ഗോപുനെയ്യാർ, സംസ്ഥാന സംഘടനാ ജന:സെക്രട്ടറി മുബാസ് ഓടക്കാലി എന്നിവർ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പഠന ക്യാമ്പ് വൈകിട്ട് 4 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ക്യാമ്പിൽ എത്തും.
രാമക്കൽമേട്ടിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിൽ വെച്ചാണ് മേഖലാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനം എടുത്തത്.
ഇന്ന് നടക്കുന്ന വിവിധ പഠന ക്ലാസുകൾ
ജോർജ് സി പുളിക്കൻ, വി.എസ് ജോയ്, വി.ടി ബൽറാം, പി.സി വിഷ്ണുനാഥ്, അൻവർ അലി, എം.ലിജു ,രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ നയിക്കും.