തണുപ്പുകാലമായതോടെ ജലദോഷവും ചുമയും പിന്നാലെയെത്തി. ഒപ്പം മൂക്കൊലിപ്പും മൂക്കടപ്പും കൂടിയായതോടെ ഉറക്കം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് പലർക്കും. ഈ അവസ്ഥയുണ്ടാകുമ്പോഴൊക്കെ ഗുളിക കഴിക്കാൻ തുടങ്ങിയാൽ ശരീരത്തിന്റെ ആരോഗ്യം മോശമാവുകയേ ഉള്ളൂ. ഇഞ്ചിയും തേനും ചേർത്തുള്ള വീട്ടുവൈദ്യം ഇങ്ങനെയുള്ള സീസണൽ അണുബാധകൾക്ക് പരിഹാരമാകാറുണ്ട്. ചുമ, ജലദോഷം, പനി, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവ ശൈത്യകാലത്ത് സാധാരണമാണ്. ഉടൻ തന്നെ ഡോക്ടറെ കാണുന്നതിന് പകരം ചില പൊടിക്കൈകൾ പരീക്ഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് നിങ്ങൾക്ക് ഗുണംചെയ്‌തേക്കും.
ചേരുവകൾ
- ഉള്ളി (അരിഞ്ഞത്) – 1 ടീസ്പൂൺ
- കെമിക്കലില്ലാത്ത ശുദ്ധമായ ശർക്കര- 1 ടീസ്പൂൺ
- മഞ്ഞൾ – 1/4 ടീസ്പൂൺ
- കുരുമുളക് – ഒരു നുള്ള്
ഈ ചേരുവകളെല്ലാം ഒരുമിച്ചെടുത്ത് ഏകദേശം മൂന്ന് മിനിറ്റ് തിളപ്പിക്കുക. ശേഷം മൂന്ന് മിനിറ്റ് തണുപ്പിക്കാൻ വെച്ച ശേഷം കഴിക്കുക. ഈ പ്രതിവിധി നിങ്ങൾക്ക് അനിയോജ്യമെങ്കിൽ മാത്രമേ പിന്തുടരാൻ പാടുള്ളൂ. കൂടാതെ, ശരീരത്തിലെ താപനിലയും ആരോഗ്യവും നിലനിർത്താൻ മഞ്ഞൾ പാൽ പോലുള്ള പാനീയങ്ങളും പരീക്ഷിക്കാവുന്നതാണ്