എല്ലാവരുടെയും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് സ്ട്രെച് മാർക്കുകൾ ഉണ്ടാകും. എന്നാൽ ഇവ മറുവാനും പ്രയാസമാകും. എത്രയൊക്കെ ക്രീമുകൾ ഉപയോഗിച്ചാലും പോകണമെന്നില്ല. എന്നാൽ സ്ട്രെച് മാർക്കുകൾ മാറുവാൻ കുറച്ചു വീട്ടു വൈദ്യങ്ങളുണ്ട്. ഏതൊക്കെയാണ് അവ എന്ന് നോക്കാം.
- സ്ട്രെച്ച് മാർക്കുകൾ മാറാൻ മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നു തുടങ്ങി നിരവധി ഘടകങ്ങൾ കറ്റാർവാഴയിലുണ്ട്. അതുകൊണ്ടുതന്നെ കറ്റാർവാഴയുടെ ഉപയോഗം ചർമത്തിന് ഏറെ ഗുണകരമാണ്.
- രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെല്ലും രണ്ടു ടേബിൾ സ്പൂൺ കോഫി പൗഡറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ കുറച്ച് സമയം പുരട്ടി മസാജ് ചെയ്യണം. 20 മിനിട്ടിനു ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചു മാറ്റാവുന്നതാണ്. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
- സ്ട്രെച്ച് മാർക്കുകൾ മാറാൻ മികച്ച പരിഹാരമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിൽ അമിനോ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൽ പുരട്ടുന്നത് വഴി ചർമ്മത്തിന്റെ ഇലാസ്തികത കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും. ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന മൃത കോശങ്ങളെ നീക്കം ചെയ്യാനും ഇത് ഫലപ്രദമാണ്.
- ബേക്കിംഗ് സോഡ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുകയും സ്ട്രെച്ച് മാർക്കുകൾ നീക്കം ചെയ്യുകയും ചെയ്യുന്നു. അതേസമയം നാരങ്ങയിൽ ചർമ്മത്തിന് തിളക്കം നൽകുന്ന ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേർന്ന മിശ്രിതം സ്ട്രെച്ച് മാർക്കുകൾ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.