Viral

“ഹണി റോസിനോടാണ് നന്ദി”! മുകേഷേട്ടനെ കണ്ട സന്തോഷത്തിൽ ആയിരുന്നു ഞാൻ; സൈബർ ആക്രമണങ്ങളെ കുറിച്ച് ആയിഷ പീച്ചസ്!

ഫാഷൻ മോഡൽ എന്ന നിലയിൽ പേരെടുത്ത താരമാണ് സോഷ്യൽ മീഡിയയിലെ വൈറൽ മോഡൽ ആയിഷ പീച്ചസ്. ആയിഷ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ വേഗത്തിൽ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇൻസ്റ്റാഗ്രാമിലുൾപ്പെടെ നിരവധി ആരാധകർ ഉള്ള ആയിഷ താൻ പ്ലസ് സൈസ് മോഡലിങ്ങിലേക്ക് എത്തിയതും തനിക്ക് പ്രചോദനം ആയത് ഹണി റോസ് ആണെന്നും പറയുകയാണ്.

“എനിക്കിന്ന് സോഷ്യൽ മീഡിയയിൽ ഫോട്ടോസ് ഇടാൻ കഴിയുന്നത് ഹണി റോസ് കാരണമാണ്. ഞാൻ നടന്നു പോകുമ്പോൾ ആൾക്കാർ എന്നെ കളിയാക്കിയിരുന്നത് താറാവ് എന്ന് വിളിച്ചിട്ടാണ്. അത് ബോഡി ഷേമിങ്ങിന്റെ എക്സ്ട്രീം ആയിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു പുറത്തു പോകുമ്പോൾ ഒന്നുകിൽ ബാഗ് ഇടണം അല്ലെങ്കിൽ ഓവർകോട്ടിടണം എന്നൊക്കെ. എങ്ങനെയൊക്കെ ഇതിന് കവർ ചെയ്യാൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യുമായിരുന്നു.

ഫാഷൻ ഫീൽഡിലുള്ള സമയത്ത് റാംപ് വാക്ക് ചെയ്യുമ്പോൾ മുന്നിലേക്ക് നടന്നിട്ട് ടേൺ ചെയ്ത് പിന്നിലേക്ക് വരുമ്പോൾ, സെലിബ്രിറ്റിയുടെ കൂടെ ആയിരിക്കും നമ്മൾ വാക് ചെയ്യുന്നത്. തിരിച്ചുപോകുമ്പോൾ എന്റെ കോൺഫിഡൻസ് ലെവൽ മൊത്തം പോകും. അപ്പോ അത് എന്നെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയപ്പോൾ എങ്ങനെയൊക്കെ അത് കവർ ചെയ്യാൻ പറ്റുമോ ആ രീതിയിൽ ഒക്കെ ഞാൻ അതിനെ ശ്രദ്ധിച്ചിരുന്നു. കുറച്ച് എക്സ്പോസ് ചെയ്താൽ മാത്രേ നമുക്ക് ഫാഷൻ ഫീൽഡിൽ പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂ.

ആ ഒരു സമയത്താണ് ഹണി റോസ് ട്രെന്റ് തുടങ്ങുന്നത്. അവരുടെ ഇനാഗുറേഷനും മറ്റും ഒക്കെ യാണ് ഇപ്പോഴത്തെ ട്രെന്റ്. മാർക്കറ്റിൽ ഇപ്പോൾ പാഡെഡായ പാന്റീസ്‌ ഇറങ്ങി തുടങ്ങിയിട്ടുണ്ട്. അത് വാങ്ങാൻ ഇപ്പോൾ ആൾക്കാർ ക്യൂ നിൽക്കുന്നുണ്ട്. അതൊക്കെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ജയഭാരതി, ഷീല, ശ്രീവിദ്യ, തുടങ്ങിയ നടിമാരുടെ സ്ക്രീൻ പ്രസൻസ് എത്ര ഭംഗിയായിരുന്നു. അതുപോലെ ഇന്ന് സ്ക്രീൻ പ്രസൻസ് ഉള്ള നടിമാർ ചുരുക്കമാണ്. ഇപ്പോൾ ധൈര്യമായിട്ട് ഞാൻ എന്റെ ഫേസ്ബുക്കിലും മറ്റും ഫോട്ടോസ് ഇടാറുണ്ട്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഹണി റോസിനോട് കടപ്പാട് ഉണ്ടെന്ന്. ഇപ്പം സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റുകൾ ഇടുമ്പോൾ വരുന്ന കമന്റ് എന്ന് പറയുന്നത് പാവങ്ങളുടെ ഹണി റോസ് എന്നാണ്.

ഹണി റോസ് വന്നതിനുശേഷം ആൾക്കാരുടെ ചിന്താഗതിയിൽ അയ്യേ എന്നുള്ള ഒരു ആറ്റിറ്റ്യൂഡ് നിർത്തി. ഹണി റോസ് വളരെ ബോൾഡ് ആയ സ്ത്രീയാണ്. അവർ ഇടുന്ന സോഷ്യൽ മീഡിയയിലുള്ള പോസ്റ്റുകൾക്ക് അടിയിൽ വരുന്ന കമന്റുകൾ വളരെ നിസ്സാര വൽക്കരിച്ചാണ് അവരത് കാണുന്നത്. അതുപോലെ തന്നെയാണ് ഇപ്പോൾ ഞാനും. കമന്റ് പറയുന്നവർ പറയട്ടെ.

ഒരിക്കൽ ഒരു ഫാഷൻ പ്രോഗ്രാമിന്റെ ഇടയിൽ മുകേഷേട്ടനെ ആയിരുന്നു എനിക്ക് റാമ്പ് വാക് ചെയ്യാൻ കിട്ടിയത്. ആ പ്രോഗ്രാം കഴിഞ്ഞ് ടിവിയിൽ പ്രോമോ വന്നു. പ്രൊമോയിൽ വന്നത് മുകേഷേട്ടൻ എന്നെ പിടിച്ചു തിരിക്കുന്നതാണ്. അതിൽ അസ് എ ഡിസൈനർ എന്ന നിലയിൽ എന്നെ കാണിക്കുന്നുണ്ട് മുകേഷേട്ടനും കാണിക്കുന്നുണ്ട്. മറ്റ് ആൾക്കാരെ എല്ലാം കാണിക്കുന്നുണ്ട്. മുകേഷേട്ടൻ എന്നെ പിടിക്കുന്നതും കാണിക്കുന്നുണ്ട്. അത് കണ്ടിട്ട് ആൾക്കാർ എന്നെ വിലയിരുത്തി നീ ഇതിനാണോ ഫാഷൻ ഷോ എന്ന് പറഞ്ഞു പോകുന്നത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞു അയ്യോ ഇത് റാംമ്പ് വാക് ആണ് എന്ന്.

ചെറുപ്പം മുതൽ നമ്മൾ കാണുന്ന ഒരു ആക്ടർ ആണ് മുകേഷേട്ടൻ അപ്പോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടൻ, അദ്ദേഹത്തെ മുന്നിൽ കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ കൂടെ തന്നെ റാംമ്പ് വാക് ചെയ്യാൻ തോന്നി. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് നിൽക്കുന്ന ഒരു പോസ് ഇടണമായിരുന്നു. പക്ഷേ ഞാൻ മുകേഷേട്ടനെ കണ്ട സന്തോഷത്തിൽ അദ്ദേഹത്തെ റെസ്പെക്ട് ചെയ്തു കൊണ്ട് ഞാൻ അങ്ങനെ പോസിന് നിന്നില്ല. അപ്പോൾ മുകേഷേട്ടൻ പറഞ്ഞത് നീ എന്താ ഈ ചെയ്യുന്നെ. നമുക്ക് പോസിൽ നിൽക്കാം എന്ന് പറഞ്ഞു അദ്ദേഹം എന്നെ തിരിക്കുകയായിരുന്നു. അതാണ് യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത്. അദ്ദേഹം എന്നെ കറക്റ്റ് ചെയ്യുകയായിരുന്നു. പക്ഷേ ആൾക്കാര് ആ പ്രൊമോ കണ്ടു വിലയിരുത്തിയത് അവൾ അഴിഞ്ഞാടാൻ പോവുകയാണെന്നായിരുന്നു. അപ്പൊ ഞാൻ ആൾക്കാരോട് പറഞ്ഞു നിങ്ങൾ പ്രോമോ അല്ലെ കണ്ടിട്ടുള്ളൂ. എപ്പിസോഡ് വരട്ടെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും. ഈ പറഞ്ഞവർക്ക് എല്ലാം എപ്പിസോഡ് വന്നപ്പോൾ ഞാൻ അത് അയച്ചു കൊടുത്തു. അയച്ചു കൊടുത്തപ്പോൾ ആർക്കും ഒന്നും പറയണ്ട.” ആയിഷ പറയുന്നു.

Latest News