തൃശ്ശൂർ നഗരത്തിലെ വെള്ളകെട്ടിനു കാരണം കരാറുകാരുമായി കോർപ്പറേഷനിലെ ഉന്നതർ നടത്തുന്ന കോടികളുടെ ഒത്തുകളി എന്ന് ആരോപണം. കഴിഞ്ഞ മൂന്ന് വർഷവും ഇതുണ്ടായി എന്നാണ് അറിയാൻ കഴിയുന്നത്. ഇതുകൊണ്ടാണ് ഇത്തവണയും വലിയ വെള്ളക്കെട്ട് ഉണ്ടായതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാനകൾ മഴക്കുമുൻപ് വൃത്തിയാക്കുന്നതാണ് പതിവ്. കാനയിലെ തടസ്സവും മണ്ണും നീക്കുകയും അത് അവിടെ നിന്ന് മാറ്റുകയുമാണ് ചെയ്യാറ്. എന്നാൽ കഴിഞ്ഞ മൂന്നുതവണയും മഴയെത്തിയ ശേഷമാണ് വൃത്തിയാക്കുന്നത്. എത്ര മണ്ണ് നീക്കം ചെയ്തുവെന്നും എത്ര മാലിന്യം നീക്കി എന്നോ കണ്ടെത്താനാകില്ല. മാത്രമല്ല കുറെ മാലിന്യം വഴിയിൽ ഒലിച്ചു പോവുകയും ചെയ്യും.
തൊടുകളും കാനകളും വൃത്തിയാക്കുന്നത് 200 ഓളം ഫയലുകളിൽ ആയി കിടക്കുന്ന പദ്ധതിയാണ്. ഒരു പദ്ധതിയായി ഇത് ഒരിക്കലും കാണിക്കില്ല. വാർഡ് തിരിച്ചും തോട് തിരിച്ചുമെല്ലാം പദ്ധതിയുണ്ട്. അംഗീകാരത്തിനായി സമർപ്പിച്ച പദ്ധതിയിൽ പറയുന്ന തോടുകളുടെയും കാനകളുടെയും അടിയിലെ മണ്ണ് നീക്കി വശങ്ങളിലെ കാടുവെട്ടി മാലിന്യം നീക്കി വൃത്തിയാക്കണം എന്നാണ്.മണ്ണു മാന്തിയന്ത്രം തോട്ടിലേക്ക് ഇറക്കാൻ ആകാത്ത അവസ്ഥ ആയതുകൊണ്ട് കഴിഞ്ഞ മൂന്നു വർഷവും മണ്ണ് നീക്കൽ നടന്നില്ല.
റോഡിലോ കരയിലോ എവിടെയെങ്കിലും യന്ത്രം നിർത്തി കുറെ മാലിന്യം വാരിയതായി രേഖയുണ്ടാക്കും. നീക്കം ചെയ്ത മണ്ണിന്റെ അളവ് പോലും ഉണ്ടാകില്ല. മണ്ണ് നീക്കിയില്ലെങ്കിൽ ഇത് എവിടെ ഇട്ടു എന്ന് വ്യക്തമാക്കണം. കാരണം ലോറി കണക്കിനു മണ്ണ് നീക്കം ചെയ്തു എന്നാണ് രേഖ.
ഈ തട്ടിപ്പ് കഴിഞ്ഞ മൂന്ന് തവണയും പലയിടത്തും ത്ത് നടത്തി എന്നു പറയുന്നു.കോരിയിട്ട മണ്ണു വീണ്ടും കാന യിലേക്ക് തന്നെ വീഴുന്നു എന്ന പരാതിയും ഉണ്ട്. മണ്ണ് മാന്തി യന്ത്രം ചങ്ങാടത്തിൽ ഉറപ്പിച്ചു മണ്ണ് വാരിയെന്നും രേഖയുണ്ട്.എന്നാൽ തോടുകളിൽ പലയിടത്തും ചങ്ങാടം കൊണ്ടുപോകാൻ ആകില്ല.