Celebrities

വരുണ്‍ ധവാനുമായി ഇന്റിമേറ്റ് സീനും ചുംബനരംഗവും; ആ തീരുമാനം മാറ്റി കീര്‍ത്തി

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്. പത്ത് വര്‍ഷത്തോളമായി തെന്നിന്ത്യന്‍ സിനിമകളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന കീര്‍ത്തി ബോളിവുഡിലും ചുവടുവെച്ചിരിക്കുകയാണ്. വിജയ് നായകനായെത്തിയ തെരി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയ ബേബി ജോണ്‍ എന്ന ചിത്രത്തിലാണ് നടി ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. വരുണ്‍ ധവാനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. സിനിമയില്‍ കീര്‍ത്തിക്ക് വരുണ്‍ ധവാനുമായി ഇന്റിമേറ്റ് രംഗമുണ്ടെന്നാണ് റിപ്പോര്‍ട്ട് ഒരു ഓണ്‍ സ്‌ക്രീന്‍ ചുംബന രംഗവും ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തെരിയെ അപേക്ഷിച്ച് ബേബി ജോണിലേക്ക് വരുമ്പോള്‍ ബോളിവുഡ് സിനിമ ആയതുകൊണ്ട് തന്നെ കീര്‍ത്തിയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നത് തന്നെയാണ് സത്യം. ഇന്ന് ഇന്റിമേറ്റ് രംഗങ്ങളും ചുംബന രംഗങ്ങളുമൊക്കെ ഇന്ത്യന്‍ സിനിമയില്‍ സര്‍വസാധാരണമാണ്. എന്നിരുന്നാലും ചില മുന്‍നിര നടിമാര്‍ ഇന്നും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സായി പല്ലവിയും അക്കൂട്ടത്തില്‍പ്പെട്ട നടിയാണ്. താന്‍ ഓണ്‍സ്‌ക്രീന്‍ ചുംബന രംഗങ്ങള്‍ ചെയ്യാന്‍ കംഫര്‍ബിള്‍ അല്ലെന്ന് നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായി തന്നെയാണ് കീര്‍ത്തി സുരേഷും പറഞ്ഞിരുന്നത്. ഓണ്‍ സ്‌ക്രീന്‍ ചുംബന രംഗങ്ങള്‍ ഉള്ളതുകൊണ്ട് മാത്രം നടി പല സിനിമകളും ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ ബേബി ജോണിലേക്ക് എത്തുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടതുപോലെ ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ടാകുമോ എന്നും പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ട്. തമിഴില്‍ ഹിറ്റായ വിജയ് ചിത്രമായിരുന്നു തെരി. വിജയിയ്‌ക്കൊപ്പം തന്നെ ചിത്രത്തില്‍ വിജയ്‌യുടെ മകളായി എത്തിയ നൈനികയും വലിയ കൈയ്യടി നേടി. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായിരുന്ന മീനയുടെ മകളായിരുന്നു നൈനിക. ചിത്രത്തില്‍ സാമാന്ത, എമി ജാക്‌സന്‍, രാധിക ശരത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തില്‍ എത്തിയിരുന്നത്.

അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയ ബേബി ജോണ്‍ സംവിധാനം ചെയ്യുന്നത് കലീസ് ആണ്. എന്നാല്‍ ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് പ്രിയ അറ്റ്‌ലീയും ചിത്രം വിതരണത്തിനെത്തിക്കുന്നത് അറ്റ്‌ലീയുമാണ്. ചിത്രത്തില്‍ വാമിഖ ഗബ്ബി, സാനിയ മല്‍ഹോത്ര, ജാക്കീ ഷ്രോഫ് തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്. കീര്‍ത്തി സുരേഷിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം എന്നത് തന്നെയാണ് തെന്നിന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ബേബി ജോണിനുള്ള ഏറ്റവും വലിയ പ്രത്യേകത. മലയാളത്തില്‍ ബാലതാരമായി എത്തിയ കീര്‍ത്തി ആദ്യമായി നായികയായി എത്തുന്നതും മലയാള ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ്.

ദിലീപിന്റെ മകളായി കുബേരനില്‍ അഭിനയിച്ച കീര്‍ത്തി റിംഗ് മാസ്റ്ററില്‍ ദിലീപിന്റെ നായികായിട്ടാണ് അഭിനയിച്ചത്. എന്നാല്‍ പിന്നീട് തമിഴിലേക്കും തെലുഗുവിലും ചേക്കേറിയ നടി വലിയ നേട്ടമാണ് ഈ രംഗങ്ങളില്‍ കൈവരിച്ചത്. തെലുഗുവില്‍ മഹാനടി എന്ന ചിത്രത്തില്‍ അഭിനയിച്ചതാണ് ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. നടി സാവിത്രിയുടെ ബയോഗ്രഫി ചിത്രമായ മഹാനടിയിലെ അഭിനയം നടിയുടെ കരിയറില്‍ തന്നെ ബ്രേക്ക് ആയിരുന്നു. വിജയ്‌ക്കൊപ്പം ഭൈരവ, രജിനികാന്തിനൊപ്പം അണ്ണാത്തെ, സെല്‍വരാഘവനൊപ്പം സാനി കായിദം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കീര്‍ത്തിക്ക് ചെയ്യാന്‍ സാധിച്ചു.