യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുഎസ്എ എന്നിവിടങ്ങളിൽ താമസ വീസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യക്കാർക്ക് ഇപ്പോൾ യുഎഇയിൽ വീസ ഓൺ അറൈവൽ ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കണം. നേരത്തെ വിമാനത്താവളത്തിൽ എത്തി ഇമിഗ്രേഷൻ കൗണ്ടറിൽ വീസ സ്റ്റാംപ് ചെയ്തു നൽകുമായിരുന്നു . ദുബായിൽ 14 ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനാണ് ഈ വീസ. വീസ ഒരിക്കൽ 14 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും. എങ്കിലും വീസ നൽകുന്നത് യുഎഇ ജിഡിആർഎഫ്എ അധികൃതരുടെ വിവേചനാധികാരത്തിലാണ്.
ദോഹ – കോഴിക്കോട് യാത്ര 22 മണിക്കൂർ: എസി ഓഫ് ചെയ്ത വിമാനത്തിൽ ഉറക്കം; ഭക്ഷണം പുലർച്ചെ മൂന്നരയ്ക്ക്!
യോഗ്യരായ ഇന്ത്യൻ യാത്രക്കാർക്ക് ഏതാനും വർഷങ്ങളായി യുഎഇ വിമാനത്താവളങ്ങളിൽ വീസ ഓൺ അറൈവൽ അനുവദിച്ചിരുന്നു. യാത്രക്കാർ അവരുടെ വിമാനങ്ങളിൽ നിന്ന് ഇറങ്ങുമ്പോൾ സാധാരണയായി വീസ ഇമിഗ്രേഷൻ കൗണ്ടറിൽ സ്റ്റാംപ് ചെയ്യും. എന്നാലിപ്പോപ്പോൾ ഈ സേവനത്തിനായി ദുബായിലേക്കുള്ള യാത്രക്കാർ ആദ്യം ഓൺലൈനായി അപേക്ഷിക്കണമെന്നാണ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു.