സൂര്യന് മരണം ഉണ്ടാവുമോ? കേള്‍ക്കുമ്പോൾ കുറച്ച് ആശയക്കുഴപ്പമുണ്ടാകും. സൂര്യന്‍ തീര്‍ച്ചയായും ഇല്ലാതാവും. എന്നാല്‍ ഉടനെ അത് സംഭവിക്കില്ല. ഹൈഡ്രജന്‍ പൂര്‍ണമായും ഇല്ലാതായാല്‍ സൂര്യന്‍ ഇല്ലാതാവുമെന്ന് പഠനം തെളിയിക്കുന്നു. അത് അഞ്ച് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളിലാണ് സംഭവിക്കുക. അതേസമയം സൂര്യനിലെ ഊര്‍ജസ്രോതസ്സിനെ ആശ്രയിച്ച് നില്‍ക്കുന്ന ഭൂമിക്ക് അപ്പോള്‍ എന്ത് സംഭവിക്കും. സൂര്യന്‍ ഇല്ലാതായാല്‍ നമ്മുടെ സൗരയൂഥവും അതില്‍ നില്‍ക്കുന്ന എല്ലാ കാര്യങ്ങളും വളരെ വ്യത്യസ്തമായിട്ടാണ് ദൃശ്യമാവുക. ബുധനെയും ശുക്രനെയും സൂര്യന്‍ വിഴുങ്ങുമെന്നാണ് പഠനത്തില്‍ പറയുന്നു. ഈ വിഴുങ്ങലില്‍ നിന്ന് ഭൂമി ചിലപ്പോള്‍ കഷ്ടിച്ച് രക്ഷപ്പെട്ടേക്കാം. എന്നാല്‍ രക്ഷപ്പെട്ടാലും ഭൂമി പിന്നീടൊരിക്കലും വാസയോഗ്യമാകില്ല.
ഇവിടെ മനുഷ്യര്‍ക്കെന്നല്ല ഒരു ജീവജാലങ്ങള്‍ക്കും താമസിക്കാനാവില്ല. എന്നാല്‍ വ്യാഴത്തിന്റെ മറ്റ് ചില ഉപഗ്രഹങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയിലായിരിക്കും ഭൂമി. ബാക്കിയെല്ലാ ഗ്രഹങ്ങളും സൂര്യനിലെ ഊര്‍ജം നഷ്ടപ്പെട്ടാല്‍ നശിച്ച് പോകുമെന്ന് പഠനത്തില്‍ പറയുന്നു. ഭൂമി വെളുത്ത നിറത്തിലുള്ള കുള്ളന്‍ ഗ്രഹമായി മാറുമെന്നാണ് കണ്ടെത്തല്‍. സൂര്യന്‍ ഇല്ലാതാവുന്നതിന്റെ അവസാന ഘട്ടത്തില്‍ ഭൂമി സുരക്ഷിതമായ ഇടത്തേക്ക് മാറുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയുടെ ഈ അതിവേഗ സഞ്ചാരത്താല്‍ സൂര്യന്റെ ആക്രമണത്തില്‍ ഭൂമി ഉള്‍പ്പെടില്ല. എന്നാലും ഭൂമിക്ക് അതിന്റെ അന്തരീക്ഷം നഷ്ടപ്പെടും. അതുപോലെ സമുദ്രങ്ങളും ഇല്ലാതാവും. ഇതോടെ ഭൂമി വാസയോഗ്യമായ ഗ്രഹമല്ലാതാവും. കാലാവസ്ഥ ബാലന്‍സ് ചെയ്യുന്ന യാതൊന്നും ഭൂമിയിലുണ്ടാവില്ല. അതുകൊണ്ട് താമസിക്കുക എന്നത് അസാധ്യമായ കാര്യമായി മാറും .
സൂര്യന്‍ ഭൂമിയെയും ശുക്രനെയും ബുധനെയും ചുറ്റിവരിയും ഈ സമയം വാതക ഭീമന്‍മാരായ വ്യാഴം, ശനി, യൂറാനസ്, നെപ്റ്റിയൂണ്‍ എന്നിവ വലംവെക്കുന്നത് വെളുത്ത കുള്ളന്‍ ഗ്രഹങ്ങളെയായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം സൂര്യന്‍ ഇല്ലാതായ ശേഷം ബാക്കി വരുന്ന ഛിന്നഗ്രഹങ്ങളും ചെറിയ ചന്ദ്രന്‍മാരും ഇല്ലാതാകും . ഇവ ചിന്നിചിതറി പോകും. നിലവില്‍ സൂര്യന്‍ ഹൈഡ്രജനാല്‍ സമ്പന്നമാണ്. ഇത്രയധികം ജ്വലിക്കുന്നതും ഹൈഡ്രജന്‍ ഉള്ളത് കൊണ്ടാണ്. സൂര്യന്‍ ആദ്യം ചുവന്ന ഭീമന്‍ നക്ഷത്രമാകും. തുടര്‍ന്ന് അത് വെളുത്ത കുള്ളന്‍ ഗ്രഹമായി മാറും. ഇത് സൂര്യനിലെ ജ്വലനത്തിന് ആവശ്യമായ ഇന്ധനം തീര്‍ന്നതിന് ശേഷമായിരിക്കും സംഭവിക്കുക