വ്യത്യസ്ത രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും കഴിക്കാവുന്ന രുചികരമായ ചെറുപയർ ദോശ തയ്യറാക്കുന്നത് നോക്കിയാലോ? വളരെ എളുപ്പവും രുചിയോടെയും തയ്യാറാക്കാവുന്ന ഒന്നാണ് ചെറുപയർ ദോശ.
ആവശ്യമായ ചേരുവകൾ
- ചെറുപയർ – 2 കപ്പ്
- പച്ചമുളക് – 3 എണ്ണം
- ചുവന്ന മുളക് – 4 എണ്ണം
- ഇഞ്ചി – ഒരു സ്പൂൺ
- ജീരകം – ഒരു സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് രാത്രി കുതിരാൻ വയ്ക്കുക. രാവിലെ, മിക്സിയുടെ ജാറിൽ, ചെറുപയർ, പച്ച മുളക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു ദോശ മാവിന്റെ പാകത്തിന് അരച്ച് എടുക്കുക. ദോശ കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് നല്ലെണ്ണയും ഒഴിച്ച് നല്ല ഹെൽത്തി ദോശ തയാറാക്കി എടുക്കാം.