രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്, കൂടാതെ സൂപ്പുകളിലും ഉൾപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന്, ക്യാരറ്റ്, പ്രമേഹരോഗികൾക്ക് കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഉള്ള ഒരു മികച്ച ഓപ്ഷനാണ്. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഹെൽത്തിയായൊരു സൂപ്പ് പരിചയപ്പെട്ടാലോ.
ആവശ്യമായ ചേരുവകൾ
- ബ്രൊക്കോളി – 1 എണ്ണം
- ബദാം – 5 എണ്ണം
- ചോളം – 2 ടീസ്പൂൺ
- സവാള – 1 എണ്ണം
- കറുവപ്പട്ടയുടെ ഇല – 2 എണ്ണം
തയ്യാറാക്കുന്ന വിധം
ബ്രൊക്കോളി അഞ്ച് മിനുട്ട് വെള്ളത്തിൽ വേവിക്കുക. ശേഷം ബദാമും ചോളവും കൂടി മിക്സിയിലിട്ട് അടിച്ചെടുക്കുക. ശേഷം സവാളയും കറുവപ്പട്ടയുടെ ഇലയും കൂടി തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം ഒരു പാനിൽ ഒലീവ് ഓയിൽ ഒഴിക്കുക. അതിലേക്ക് സവാള കൂട്ടും ബദാം കൂട്ടും ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് ഉപ്പിടുക. ശേഷം 200 മില്ലി കൊഴുപ്പ് കുറഞ്ഞ പാൽ ഈ കൂട്ടിലേക്ക് ഒഴിച്ച് നല്ല പോലെ തിളപ്പിക്കുക. ശേഷം ഒരു ബൗളിലേക്ക് ഒഴിച്ച് കഴിക്കുക.