Food

വ്യത്യസ്തമായ ഒരു പാൻ കേക്ക് ഉണ്ടാക്കിയാലോ? പനീർ പാൻ കേക്ക്

പനീർ കൊണ്ട് പാൻ കേക്ക് ഉണ്ടാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒരു പാൻ കേക്ക് എളുപ്പം തയ്യാറാക്കാം. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1. പനീർ – 200 gm (ഗ്രേറ്റ് ചെയ്തത്‌)
  • ഗോതമ്പ് മാവ് – ഒരു കപ്പ്
  • വെണ്ണ – ഒരു ടേബിൾ സ്പൂൺ
  • 2. പാൽ – ഒരു കപ്പ്
  • മുട്ട – 1 എണ്ണം
  • പഞ്ചസാര – രണ്ട് ടേബിൾസ്പൂൺ
  • വാനില എസ്സെൻസ് – കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിച്ചു വയ്ക്കുക. അതിലേക്ക് രണ്ടാമത്തെ ചേരുവകൾ ചേർത്ത് അടിച്ചു നല്ല മയമുള്ള മാവ് തയ്യാറാക്കണം.ഒരു നോൺ – സ്റ്റിക്ക് പാൻ ചൂടാക്കി മാവ് ഒഴിച്ചു പരത്തി പാൻ കേക്കുകൾ ചുട്ടെടുക്കുക. പാൻ കേക്കിനു മീതെ തേൻ തൂകി ഉപയോഗിക്കാം.