പാരീസ്: കാൻ ഫിലിം ഫെസ്റ്റിവലിൽ പുതുചരിത്രം കുറിച്ച് ഇന്ത്യക്കാരിയായ നടി അനസൂയ സെൻഗുപ്ത. കാൻ ഫിലിം ഫെസ്റ്റിവലിലെ അൺ സെർട്ടെൻ റിഗാർഡ് സെഗ്‌മെൻ്റിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടമാണ് അനസൂയ സ്വന്തമാക്കിയത്. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റൻ്റെെൻ ബൊചാനോവ് ഒരുക്കിയ ഇന്ത്യൻ ചിത്രം ‘ദി ഷെയിംലെസ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
ഡൽഹിയിലെ ഒരു വേശ്യാലയത്തിൽ നിന്നും പോലീസുകാരനെ കുത്തിയ ശേഷം രക്ഷപ്പെടുന്ന ലൈംഗികത്തൊഴിലാളിയുടെ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്വിയർ കമ്മ്യൂണിറ്റിക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും പുരസ്കാരം സമർപ്പിക്കുന്നുവെന്ന് അനസൂയ സെൻ ഗുപ്ത പറഞ്ഞു.
View this post on Instagram
കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിന് (പാം ദോർ) ഇന്ത്യയിൽ നിന്ന് ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ മത്സരിക്കുന്നുണ്ട്. മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ഗോൾഡൻ പാമിന് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സരിക്കുന്നത്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്.
View this post on Instagram