അങ്ങനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ ബി.ജെ.പിയെയും നരേന്ദ്രമോദിയെയും വിജയിപ്പിച്ചു കൊണ്ട് ചൈനയുടെ ബിഗ് സര്‍വ്വെ വന്നിരിക്കുന്നുവെന്നാണ് വലിയ പ്രചാരണം നടക്കുന്നത്. കൂട്ടിക്കിഴിച്ചും കറക്കിക്കുത്തിയുമൊക്കെ നരേന്ദ്രമോദിക്കും ബി.ജെ.പിക്കും 430 സീറ്റുകള്‍ ഉറപ്പിക്കുന്ന സര്‍വ്വെ ഫലമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ പറക്കുകയാണ് പോസ്റ്റുകളും ഷെയറുകളും. ഒരു തരത്തില്‍, പെട്ടിയില്‍ വീണ വോട്ടുകള്‍ എണ്ണുന്നതിനു മുമ്പ് ജനങ്ങലുടെ മനസ്സറിയുന്ന മെഷീന്‍ ഉപയോഗിച്ച് സര്‍വ്വെ നടത്തുന്ന ഏജന്‍സികളും, കമ്പനികളും, മാധ്യമ സ്ഥാപനങ്ങളും, വിദേശ രാജ്യങ്ങളുമെല്ലാം എന്താണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ബി.ജെ.പിയുടെ വിജയം അരക്കിട്ടുറപ്പിക്കാന്‍ ഇത്തരം സര്‍വെ ഫലങ്ങള്‍(ഉള്ളതാണോ എന്നറിയാത്ത) പുറത്തു വിട്ടാലേ കഴിയൂ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണോ എന്നു തോന്നിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായാണ് നടത്തുന്നത്. ഇപ്പോള്‍ ആറാം ഘട്ടത്തിലെത്തി നില്‍ക്കുന്ന വോട്ടെടുപ്പ് ഇന്ത്യാ മുന്നണിക്കും ബി.ജെ.പിക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍, ബി.ജെ.പിയുടെ തുടര്‍ ഭരണം ഉറപ്പിക്കാനുള്ള തന്ത്രങ്ങളില്‍ കേരളം വീണിട്ടുണ്ടോ എന്നതാണ് പ്രധാന ചര്‍ച്ച. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് അക്കൗണ്ടുകളുണ്ട്. എന്നാല്‍, കേരളത്തിലാണ് ഒരു അക്കൗണ്ടും തുറക്കാന്‍ ഇതുവരെ കഴിയാത്തത്.
ചൈനയുടെ സര്‍വെയില്‍ കേരളത്തില്‍ 2 സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. അത്, തൃശൂരും, തിരുവനന്തപുരവുമാണെന്നും ഉറപ്പിക്കുകയാണ് ബി.ജെ.പി. എന്നാല്‍, അട്ടിമറികള്‍ സംഭവിച്ചാല്‍ അതില്‍ കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നും നേതാക്കള്‍ പറയുന്നുണ്ട്. അത്തരമൊരു സര്‍വ്വെ ഫലമാണ് ‘ചൈന ബിഗ് സര്‍വേ’ ഓണ്‍ പുറത്തു വിട്ടിരിക്കുന്നതെന്നാണ് പറയുന്നത്. ബി.ജെ.പി. പ്രവര്‍ത്തകര്‍, നേതാക്കള്‍, അനുഭാവികള്‍ തുടങ്ങിയവര്‍ നിരന്തരം ലൈവാക്കിയിരിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകളിലാണ് ചൈനീസ് സര്‍വേകള്‍ പറന്നു നടക്കുന്നത്.
സര്‍വ്വെയില്‍ പറയുന്നത്, ബി.ജെ.പി-എന്‍.ഡി.എ: മോദിക്ക് 430 സീറ്റുകള്‍ ചൈനയുടെ ഈ സര്‍വേ പ്രതിപക്ഷത്തെ ഞെട്ടിക്കും. 430 സീറ്റുകള്‍ ഉറപ്പിക്കാന്‍ പ്രധാനമന്ത്രി മോദി വോട്ടര്‍മാരെ ആകര്‍ഷിക്കുന്നു ഗ്ലോബല്‍ ടൈംസ് പ്രവചനം: സംസ്ഥാനങ്ങളില്‍ NDA/BJP എത്ര സീറ്റ് നേടും?
ഉത്തര്‍പ്രദേശ്: 80 സീറ്റുകള്‍
മഹാരാഷ്ട്ര: 43 സീറ്റുകള്‍
ബിഹാര്‍: 40 സീറ്റുകള്‍
ആന്ധ്രാപ്രദേശ്: 20 സീറ്റുകള്‍
പശ്ചിമ ബംഗാള്‍: 27 സീറ്റുകള്‍
തമിഴ്‌നാട്: 05 സീറ്റുകള്‍
മധ്യപ്രദേശ്: 29 സീറ്റുകള്‍
കര്‍ണ്ണാടക: 25 സീറ്റുകള്‍
ഗുജറാത്ത്: 26 സീറ്റുകള്‍
രാജസ്ഥാന്‍: 24 സീറ്റുകള്‍
ഒഡീഷ: 15 സീറ്റുകള്‍
കേരളം: 2 സീറ്റുകള്‍
തെലങ്കാന: 12 സീറ്റുകള്‍
ആസാം: 13 സീറ്റുകള്‍
ജാര്‍ഖണ്ഡ്: 13 സീറ്റുകള്‍
പഞ്ചാബ്: 3 സീറ്റുകള്‍
ഛത്തീസ്ഗഡ്: 10 സീറ്റുകള്‍
ഹരിയാന: 9 സീറ്റുകള്‍
ഡല്‍ഹി: 7 സീറ്റുകള്‍
ജമ്മു & കാശ്മീര്‍: 3 സീറ്റുകള്‍
ഉത്തരാഖണ്ഡ്: 5 സീറ്റുകള്‍
ഹിമാചല്‍ പ്രദേശ്: 4 സീറ്റുകള്‍
അരുണാചല്‍ പ്രദേശ്: 2 സീറ്റുകള്‍
ഗോവ: 2 സീറ്റുകള്‍
ത്രിപുര: 2 സീറ്റുകള്‍
മണിപ്പൂര്‍: 2 സീറ്റുകള്‍
മേഘാലയ: 2 സീറ്റുകള്‍
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്: 1 സീറ്റ്
ചണ്ഡീഗഢ്: 1 സീറ്റ്
ലഡാക്ക്: 1 സീറ്റ്
ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി: 2 സീറ്റുകള്‍
നാഗാലാന്‍ഡ്: 1 സീറ്റ്
പുതുച്ചേരി: 1 സീറ്റ്
മിസോറാം: 1 സീറ്റ്
ലക്ഷദ്വീപ്: 0 സീറ്റുകള്‍
സിക്കിം: 1 സീറ്റ്
തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതും ഇതാണ്. ഇത്തവണ നാന്നൂറ് സീറ്റ് എന്നത്. ഇതിനു പിന്നാലെ ചെറു യോഗങ്ങള്‍ മുതല്‍ പൊതുയോഗങ്ങള്‍ വരെ ബിജെപിയുടെ ചെറുതും വലുതുമായ ഓരോ നേതാക്കളും ഈ മുദ്രാവാക്യം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ കൃത്യമായ സംഖ്യ എന്തായിരിക്കും?. ഇന്ത്യയിലെ വലിയ തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ക്ക് നല്‍കാന്‍ കഴിയാത്ത കൃത്യമായ കണക്കുകള്‍ പ്രധാനമന്ത്രി മോദി തന്നെ നല്‍കുന്നില്ല എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ആ കൃത്യമായ സംഖ്യ ചൈന പറഞ്ഞു.
അതാണ് 430. അതായത്, പ്രധാനമന്ത്രി നിശ്ചയിച്ച ലക്ഷ്യത്തേക്കാള്‍ 30 സീറ്റുകള്‍ കൂടുതലാണ്. ഈ തിരഞ്ഞെടുപ്പിലെ ഇതുവരെയുള്ള ഏറ്റവും വലിയ പ്രവചനമാണിത്. ജൂണ്‍ 4 ന് പ്രധാനമന്ത്രി മോദിക്ക് 430 എന്ന കണക്ക് തൊടാന്‍ കഴിയും. രസകരമായ കാര്യം, ഈ പ്രവചനം ഏതെങ്കിലും ജ്യോതിഷിയോ ഏതെങ്കിലും പ്രാദേശിക വിദഗ്ദനോ നടത്തിയതല്ല എന്നതാണ്. അയല്‍ രാജ്യമായ ചൈനയാണ്. 430 സീറ്റുകള്‍ നേടി ഏറ്റവും വലിയ വിജയത്തിലേക്കുള്ള പാതയിലാണ് മോദിയെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ പാര്‍ട്ടി വിലയിരുത്തുന്നുവെന്നും പോസ്റ്റുകളില്‍ പറയുന്നു.