നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ എല്ലാവർക്കും സുപരിചിതനാണ്. കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും വളരെ സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെന്നതാണ് ഒരു പ്രത്യേകത. എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. കൊറോണ കാലത്താണ് കുടുംബം ഒന്നാകെ യൂട്യൂബിലേക്ക് പ്രവേശിച്ചത്. പെട്ടെന്ന് തന്നെ എല്ലാവരും റീച്ച് ആവുകയും ചെയ്തു.
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. ദിയയ്ക്ക് പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ദിയ ഇപ്പോൾ തിരുവനന്തപുരത്ത് ഓൺലൈൻ ഫാൻസി ആഭരണങ്ങളുടെ വിൽപ്പന നടത്തുകയാണ്. ‘Oh by ozy’ എന്നാണ് സംരംഭത്തിന്റെ പേര്. ഇതിനുപുറമേ യൂട്യൂബ് ചാനലിൽ നിന്നും താര പുത്രി വരുമാനമുണ്ടാക്കുന്നുണ്ട്. നാലു മക്കളിൽ വേറിട്ട സ്വഭാവം കാണിക്കുന്നത് ദിയ ആണെന്നും വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും എപ്പോഴും താരത്തിന് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. സെപ്റ്റംബറിൽ ദിയയുടെ വിവാഹമാണ്. ഇതാണ് ദിയയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ വിശേഷം. സുഹൃത്തായ അശ്വിൻ ഗണേഷ് ആണ് വരൻ. അശ്വിനും മായുള്ള പ്രണയവും വിവാഹവും ദിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
അശ്വിനുമായുള്ള യാത്രകളും പ്രണയ നിമിഷങ്ങളും ദിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളാണ് അതിന് ലഭിക്കാറുള്ളത്. ഒരു വിഭാഗം അതിനെ പിന്തുണയ്ക്കുമ്പോൾ മറുവിഭാഗം വിമർശിച്ചു കൊണ്ടേയിരിക്കും. ഏറ്റവും ഒടുവിലായി ദിയ പങ്കിട്ട വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ച വിഷയം.സോഫയിൽ വിശ്രമിക്കുകയായിരുന്ന ദിയയുടെ കാലുകൾ അശ്വിൻ തലോടുന്നതും ചുംബിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. പുരുഷനെന്ന അഹംഭാവമില്ലാത്ത ഒരു മനുഷ്യനാണ് യഥാർത്ഥ മനുഷ്യൻ എന്ന തലക്കെട്ടോടെയാണ് വീഡിയോ ദിയ പങ്കിട്ടിരിക്കുന്നത്.
5 ലക്ഷത്തിന് അധികം ആളുകളാണ് ആ വീഡിയോ ഇതിനോട് അകം തന്നെ കണ്ടു കഴിഞ്ഞത്. വീഡിയോ വൈറൽ ആയതോടെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അവൻ ചെയ്തത് ദിയ തിരിച്ച് ചെയ്യുമോ…? ഇതൊക്കെ കുറച്ച് ഓവറല്ലേ..?, ഇതിപ്പോൾ എത്രാമത്തെ ആളാണ് ദിയയുടെ കാലിൽ ചുംബിക്കുന്നത്?, ഇവരുടെ പാരന്റ്സ് ഇതൊന്നും കാണുന്നില്ലേ..? കല്യാണം കഴിപ്പിച്ച് വിടൂ, ഉമ്മ പോലുള്ള പ്രൈവസി കാര്യങ്ങൾ വീഡിയോയാക്കി നാട്ടുകാരെ കാണിക്കുന്നത് എന്തിനാ? എന്നിങ്ങനെ നീളുന്നു കമന്റുകൾ.
വിദ്വേഷ കമന്റുകൾക്കൊപ്പം ഇരുവരുടെയും സ്നേഹത്തെ പ്രശംസിച്ചും കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ഒരു തരത്തിലും ആണെന്നുള്ള അധികാരം തന്നോട് അശ്വിൻ കാണിക്കാറില്ലെന്നത് മുമ്പും പല അഭിമുഖങ്ങളിലും ദിയ പറഞ്ഞിട്ടുണ്ട്.
അതിനിടെ ദിയയുടെ വിവാഹം സെപ്തംബറിൽ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വീഡിയോയിലൂടെ സിന്ധുവും അറിയിച്ചിരുന്നു. വിവാഹം ചെയ്യാനും കുഞ്ഞുങ്ങളെ നോക്കാനും ഏറെ ഇഷ്ടമുള്ളയാളാണ് ദിയ കൃഷ്ണ.