Food

വളരെ എളുപ്പത്തില്‍ തയ്യറാക്കാവുന്ന റവയും തേങ്ങയും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന റവ തേങ്ങാ ലഡ്ഡു

മധുരപലഹാരം എന്ന് കേട്ടാൽ ആദ്യം മനസ്സില്‍ ഓടിയെത്തുക ലഡ്ഡുവാണ്. ലഡ്ഡുവിന്റെ സ്വാദൊന്നു വേറെ തന്നെയാണ്. വീട്ടിൽ റവ ഉണ്ടെങ്കിൽ എളുപ്പത്തിൽ രുചികരമായൊരു ലഡ്ഡു തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • റവ – കാൽ കിലോ
  • നെയ്യ് – 250 ഗ്രാം
  • തേങ്ങ – അര മുറി
  • പാൽ – കാൽ ലിറ്റർ
  • പഞ്ചസാര – ആവശ്യത്തിന്
  • കുങ്കുമപൂവ് – ഒരു ഗ്രാം
  • ഏലയ്ക്ക പൊടി – അര സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ചീന ചട്ടിയിൽ നെയ്യ് ചേർത്ത് റവ നന്നായി വറുക്കുക. അതിലേക്കു ചൂട് പാൽ ഒഴിച്ച് വേവിച്ചു കുറുകുമ്പോൾ രണ്ട് സ്പൂൺ നെയ്യും, ഏലയ്ക്ക പൊടിയും, പഞ്ചസാരയും, ചേർക്കുക.

പഞ്ചസാര അലിഞ്ഞു വീണ്ടും റവ വെന്തു കുറുക്കുമ്പോൾ തീ ഓഫാക്കി മാറ്റി വയ്ക്കുക. തയ്യാറാക്കിയ റവ കൂട്ടിൽ നിന്നും പകുതി മാറ്റി വയ്ക്കുക. മറ്റൊരു ചീന ചട്ടിയിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്കു ചിരകിയ തേങ്ങാ ചേർത്ത് വറുക്കുക, മൂത്തു കഴിയുമ്പോൾ മാറ്റി വച്ച റവ കൂട്ടു കൂടെ ചേർക്കുക.

ഈ സമയം വെള്ളത്തിൽ കുതിർത്തു വച്ച കുങ്കുമപൂവ് കൂടെ ചേർത്ത് നന്നായി കുറുക്കി ഉരുളകൾ ആക്കി എടുക്കാൻ പാകത്തിന് ആക്കി എടുക്കുക. ബാക്കി പകുതി റവ മിക്സ്‌ ഒരു ബോൾ ആക്കി. പരത്തി അതിന്റെ ഉള്ളിൽ തേങ്ങാ കൂട്ട് കൂടെ വച്ച് നന്നായി ഉരുട്ടി എടുക്കാവുന്നതാണ്. ഉള്ളിൽ നല്ല തേങ്ങാ കൂടും പുറമെ മൃദുവായ റവ ലഡ്ഡു കൂടെ ആകുമ്പോൾ രുചി ഗംഭീരം ആകും.

­